ഇ​ള​ങ്ങു​ളം ദേ​വ​സ്വ​ത്തി​ന് 2.80 കോ​ടി​യു​ടെ ബ​ജ​റ്റ്

ഇ​ള​ങ്ങു​ളം: ധ​ർ​മ​ശാ​സ്താ ദേ​വ​സ്വം പൊ​തു​യോ​ഗ​ത്തി​ൽ 2.80 കോ​ടി രൂ​പ വ​ര​വും 2.35 കോ​ടി രൂപ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന 44.50 ല​ക്ഷം രൂ​പ​യു​ടെ മി​ച്ച​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വ​ത്തി​ന്‍റെ​യും ദേ​വ​സ്വം സ്‌​കൂ​ളി​ന്‍റെ​യും വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ളും ബ​ജ​റ്റും സെ​ക്ര​ട്ട​റി ഡി.​കെ.​സു​നി​ൽ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. ക്ഷേ​ത്ര​പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി​നോ​ദ് – പ്ര​സി​ഡ​ന്‍റ്, വി.​വി. ഹ​രി​കു​മാ​ർ, കെ.​എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ – വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി.​കെ. സു​നി​ൽ​കു​മാ​ർ – സെ​ക്ര​ട്ട​റി, എം.​പി .കേ​ശ​വ​ൻ നാ​യ​ർ, രാ​ജേ​ഷ് എ. ​നാ​യ​ർ – ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷാ​ജി പ​റ​യ​രു​പ​റ​മ്പി​ൽ – ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.