ഇ​​​​നി റേ​​​​ഷ​​​​ൻക​​​​ട​​​​യി​​​​ലും ബാ​​​​ങ്കിം​​​​ഗ്

പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യി റേ​​​​ഷ​​​​ൻ​​​ക​​​​ട​​​​ക​​​​ളി​​​​ൽ ബാ​​​​ങ്ക് സേ​​​​വ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. നി​​​​ക്ഷേ​​​​പം, ലോ​​​​ണ്‍, മ​​​​ണി ട്രാൻസ് ഫർ തു​​​​ട​​​​ങ്ങി​​​​യ ബാ​​​​ങ്ക് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ന​​​​റ ബാ​​​​ങ്കു​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​ന്നാം വ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. അ​​​​ടു​​​​ത്ത​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​സേ​​​​വ​​​​നം ല​​​​ഭി​​​​ക്കും.

റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഇ​​​​പോ​​​​സ് മെ​​​​ഷീ​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കു​​​​ന്ന​​​​തു മു​​​​ത​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ പ​​​​ണം അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തു​​​​വ​​​​രെ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കും.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്തു​​​​ന്ന റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​യു​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കു ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ് ല​​​​ഭി​​​​ക്കും. നൂ​​​​റു മു​​​​ത​​​​ൽ 200 വ​​​​രെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ക​​​​ട​​​​യ്ക്കു മാ​​​​സം 2500 രൂ​​​​പ. 200നു ​​​​മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ 5000 രൂ​​​​പ പ്ര​​​​തി​​​​ഫ​​​​ലം. സേ​​​​വിം​​​​ഗ്സ് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന് 20 രൂ​​​​പ. താ​​​​ത്കാ​​​​ലി​​​​ക നി​​​​ക്ഷേ​​​​പം, സ്ഥി​​​​ര​​​നി​​​​ക്ഷേ​​​​പം, ആ​​​​ധാ​​​​ർ മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​ർ അ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​ഞ്ചു​​​​രൂ​​​​പ വീ​​​​തം. പെ​​​​ൻ​​​​ഷ​​​​ൻ മാ​​​​സ​​​​വി​​​​ഹി​​​​തം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു രൂ​​​​പ. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളെ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന് 30 രൂ​​​​പ. സ്വ​​​​യം​​​​സ​​​​ഹാ​​​​യ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് 200 രൂ​​​​പ വ​​​​രെ പ്ര​​​​തി​​​​ഫ​​​​ലം ല​​​​ഭി​​​​ക്കും.