ഇ.ഡി.സി. പ്രവര്‍ത്തകരുടെ ഏകദിന യജ്ഞം; കാനനപാത സഞ്ചാരയോഗ്യമായി

കോരുത്തോട്: 850 ഇ.ഡി.സി. പ്രവര്‍ത്തകരുടെ ഏകദിന ശുചീകരണത്തില്‍ പരമ്പരാഗത കാനനപാത സഞ്ചാരയോഗ്യമാക്കി.

അഴുതക്കടവുമുതല്‍ ചെറിയാനവട്ടംവരെയുള്ള 20 കിലോമീറ്റര്‍ ദൂരം 3 ഗ്രൂപ്പായി തിരിഞ്ഞാണ് വഴി തെളിച്ചത്. അഴുതക്കടവ് മുതല്‍ കല്ലിടുംകുന്നുവരെയും വള്ളിത്തോട്, വെള്ളരംചെറ്റ, പുതുശ്ശേരിവരെയും കരിമല വലിയാനവട്ടം, ചെറിയാനവട്ടം എന്നിങ്ങനെ 3 ഭാഗമായാണ് വഴിതെളിക്കല്‍ നടന്നത്. 10 അടി വീതിയിലാണ് വഴി തെളിച്ചത്.

മുക്കുഴിയില്‍ നടന്ന പാത തെളിക്കല്‍ അഴുത ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.പി. തോമസും കരിമലയില്‍ നടന്നത് പമ്പ റേഞ്ച് ഓഫീസര്‍ ആര്‍. രാജശേഖരന്‍പിള്ളയും ഉദ്ഘാടനം ചെയ്തു.

ഇ.ഡി.സി. ചെയര്‍മാന്മാരായ പി.എം. മോഹനന്‍, കെ.പി. രഘു, സതീശന്‍ അക്കരയില്‍, ജോഷി പന്തല്ലൂര്‍പറമ്പില്‍, റെജി, ഹരികുമാര്‍, ശശികുമാര്‍, സി.സി. ജോണ്‍, ആന്റണി കല്ലുപറമ്പില്‍, ആര്‍. രാജേഷ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഇ.എ. ബേബി, അലിയാര്‍, കെ.എന്‍. ഷാജി, മഹേഷ്, രാമകൃഷ്ണന്‍, മുരളീധരന്‍പിള്ള, എ.കെ. വിശ്വംഭരന്‍, ഫെലിസിറ്റേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ പാത തെളിക്കലിന് നേതൃത്വം നല്‍കി.