ഈജിപ്‌തില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍ തീപിടിച്ചു തകര്‍ന്ന്‌ 19 മരണം –

hot air 2കെയ്‌റോ: ഈജിപ്‌തില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍ തീപിടിച്ചു തകര്‍ന്നുവീണ്‌ 19 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും ഏഷ്യയിലും യൂറോപ്പിലും നിന്നുള്ളവരാണ്‌.
ഈജിപ്‌ഷ്യന്‍ നഗരമായ ലക്‌സറിലാണു ദുരന്തം. 21 പേരുമായി പറന്നുയര്‍ന്ന ബലൂണ്‍ മാര്‍ഗമധ്യേ അന്തരീക്ഷത്തില്‍വച്ച്‌ തീപിടിച്ചു തകര്‍ന്നുവീഴുകയായിരുന്നു. രണ്ടുപേര്‍ മാത്രമാണു രക്ഷപ്പെട്ടത്‌.
ഇവരില്‍ ഒരാള്‍ ബലൂണ്‍ െപെലറ്റും മറ്റൊരാള്‍ വിനോദസഞ്ചാരിയുമാണ്‌. ഇവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിരം അടി ഉയരത്തിലെത്തിയപ്പോള്‍ ബലൂണിലുള്ള ഗ്യാസ്‌ ടാങ്കുകളില്‍നിന്ന്‌ തീപടര്‍ന്നാണ്‌ അപകടമുണ്ടായത്‌.
തീപ്പൊള്ളലേറ്റു വികൃതമായ നിലയിലാണു മൃതദേഹങ്ങളെന്ന്‌ ലക്‌സര്‍ ഇന്റര്‍നാഷണന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഒന്‍പതുപേര്‍ ഹോങ്കോങ്‌ സ്വദേശികളാണ്‌. ജപ്പാനില്‍നിന്ന്‌ നാലുപേരും ബ്രിട്ടനില്‍നിന്ന്‌ മൂന്നുപേരും രണ്ടുപേര്‍ ഫ്രാന്‍സുകാരും ഒരാള്‍ ഹംഗറിക്കാരനുമാണ്‌. സ്‌െകെ ക്രൂയിസ്‌ എന്ന കമ്പനിയാണ്‌ സഞ്ചാരികള്‍ക്കായി ബലൂണ്‍ യാത്ര സംഘടിപ്പിച്ചത്‌.
െനെല്‍ നദിയുടെയും കര്‍ണാക്‌ ക്ഷേത്രവും ഉള്‍പ്പെടെയുള്ളവയുടെ ആകാശകാഴ്‌ചയാണ്‌ കമ്പനിയുടെ വാഗ്‌ദാനം. എയര്‍ ബലൂണ്‍ അപകടങ്ങളില്‍ ഏറ്റവും വലിയ ദുരന്തമാണിത്‌. 1989-ല്‍ ഓസ്‌ട്രേലിയയില്‍ രണ്ട്‌ എയര്‍ ബലൂണുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. –

hot air 3

hot air 4

hot air 5

hot air 6