ഈരാറ്റുപേട്ട സബ്ജില്ലാ കലോത്സവം സമാപിച്ചു

കാഞ്ഞിരപ്പള്ളി: കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് സമാപനമായി.

സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മ ടീച്ചര്‍ അധ്യക്ഷതവഹിച്ചു.

മാനേജര്‍ ഫാ. ജോണി ചെരിപുറം മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ വിമല ജോസഫ്, പഞ്ചായത്ത് മെംബര്‍ റാണി മാത്യു, സ്കറിയ ജോസഫ് പൊട്ടനാനി, എഇഒ ടി.വി. ജയമോഹന്‍, ഫാ. ജേക്കബ് നെടുംതകടിയേല്‍, ജോസഫ് സെബാസ്റ്റ്യന്‍, തോമസ് വടകര, ടോമി ഈറ്റത്തോട്ട്, സാബിച്ചന്‍ പാംപ്ളാനി, സിസ്റ്റര്‍ ലൂസി കുഴിക്കാട്ട്, സാബുക്കുട്ടി മാത്യു, ടോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.