ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ അമ്മാവനായ ജാംങ് സോങ് തേക്കിനെ വധിച്ചത് അതി ക്രൂരമായ വിധത്തിൽ .. മൂന്ന് ദിവസം പട്ടിണിക്കിട്ട 120 വേട്ട പട്ടികൾ നിറഞ്ഞ അറയിലേക്ക് നഗ്നനാക്കി വലിച്ചെറിഞ്ഞു

1
ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ അമ്മാവനായ ജാംങ് സോങ് തേക്കിനെ വധിച്ചത് പട്ടികള്‍ക്കിട്ടുകൊടുത്ത്. കഴിഞ്ഞ ഡിസംബര്‍ 12നാണ് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ജോങ് സോങിനെ വധിച്ചത്.

ഹോങ്കോങ് ആസ്ഥാനമായുള്ള ചൈനീസ് പത്രമായ വെന്‍ വീ പൊ’ യാണ് വടക്കന്‍ കൊറിയയുടെ അതിക്രൂരമായ വധശിക്ഷാ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഉത്തരകൊറിയന്‍ ഭരണകൂടത്തിലെ രണ്ടാമനായിരുന്ന ജാംങ് സോങ് തേക്കിനെ മൂന്ന് ദിവസം പട്ടിണിക്കിട്ട 120 പട്ടികളെ നിറഞ്ഞ അറയിലേക്ക് നഗ്നനാക്കി ഓടിച്ചു വിടുകയായിരുന്നു. ജാംങ് സോങ് തേക്കിന്റെ വിശ്വസ്ഥരായ അഞ്ച് കൂട്ടാളികളേയും സമാനമായ രീതിയിലാണ് വധിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ പട്ടികള്‍ വധശിക്ഷ നടപ്പിലാക്കിയെന്നാണ് പത്രം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ വെടിവെച്ച് കൊല്ലുന്നരീതിയാണ് വടക്കന്‍ കൊറിയയിലുള്ളത്. പുതുവത്സരവേളയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കിം ജോങ് ഉന്‍ നടത്തിയ പ്രസംഗത്തിലും വധശിക്ഷയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച വിമത മാലിന്യങ്ങളെ എന്നെന്നേക്കുമായി ഒഴിവാക്കി എന്നായിരുന്നു കിം ജോങ് ഉന്‍ പറഞ്ഞത്. ആദ്യമായാണ് അമ്മാവന്റേയും അഞ്ച് കൂട്ടാളികളുടേയും വധശിക്ഷയെക്കുറിച്ച് കിം ജോംങ് ഉന്‍ പൊതുവേദിയില്‍ പ്രതികരിച്ചത്.

പ്രസംഗത്തില്‍ തെക്കന്‍ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ആഗ്രഹവും ഉത്തരകൊറിയന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. മേഖലയില്‍ മറ്റൊരു യുദ്ധം കൂടിയുണ്ടായാല്‍ അത് ആണവയുദ്ധത്തിലായിരിക്കും കലാശിക്കുകയെന്നും അങ്ങനെ സംഭവിച്ചാല്‍ വിനാശത്തില്‍ നിന്നും അമേരിക്കക്കു പോലും രക്ഷയില്ലെന്നും കിം ജോംങ് ഉന്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മൂന്നാം തലമുറയിലെ നേതാവാണ് കിം ജോംങ് ഉന്‍. 1950 -53 കാലഘട്ടത്തില്‍ നടന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ശീതയുദ്ധ സമാനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. തെക്കന്‍ കൊറിയയില്‍ അമേരിക്കയുടെ 28,500 സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്.

2

3

4