ഉത്സവമായി സ്‌കൂളില്‍ വിളവെടുപ്പ്

ചിറക്കടവ്: എസ്.ആര്‍.വി. എന്‍.എസ്.എസ്.വി.എച്ച്.എസ്.എസ്സില്‍ ഉത്സവച്ഛായ പകര്‍ന്ന് പച്ചക്കറി വിളവെടുപ്പ്.

അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പില്‍ ചെയ്ത വിവിധ പച്ചക്കറികൃഷികളുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പയര്‍, പാവല്‍, പടവലം, തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ജൈവ രീതിയിലൂടെയാണ് കൃഷി ചെയ്തത്. വിളവെടുപ്പിന് മാനേജര്‍ ഇ.എസ്. മുരളീധരന്‍ നായര്‍, പി.ടി.എ. പ്രസിഡന്റ് പി.ആര്‍. വേണുഗോപാലന്‍ നായര്‍ എന്നിവരും നേതൃത്വം നല്‍കി