ഉപജില്ലാ കലാമേള സമാപിച്ചു. ചിറക്കടവ് എസ്.ആര്‍.വി. ഹൈസ്‌കൂള്‍വിഭാഗം ചാമ്പ്യന്മാര്‍

മുണ്ടക്കയം: മുണ്ടക്കയം സെന്റ്‌ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ കലാമേളയില്‍ ഹൈസ്‌കൂള്‍വിഭാഗത്തില്‍ ചിറക്കടവ് എസ്.ആര്‍.വി. എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ 117 പോയിന്‍േറാടെ ചാമ്പ്യന്മാരായി.

എല്‍.പി. വിഭാഗത്തില്‍ 44 പോയിന്‍േറാടെ മുണ്ടക്കയം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂള്‍ ചാമ്പ്യന്മാരായി. യു.പി. വിഭാഗത്തില്‍ 74 പോയിന്‍േറാടെ എലിക്കുളം എം.ജി.എം. യു.പി. സ്‌കൂള്‍ ചാമ്പ്യന്മാരായി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 116 പോയിന്‍േറാടെ എരുമേലി സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി ചാമ്പ്യന്മാരായി. അറബിക് കലാമേളയില്‍ 41 പോയിന്‍േറാടെ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംസ്‌കൃത കലോത്സവത്തില്‍ 830 പോയിന്‍േറാടെ വി.എസ്. യു.പി.സ്‌കൂള്‍ ചിറക്കടവും ജേതാക്കളായി. സര്‍ക്കാര്‍സ്‌കൂള്‍ വിഭാഗത്തില്‍ 47 പോയിന്‍േറാടെ പനച്ചേപ്പള്ളിയും 87 പോയിന്‍േറാടെ പനമറ്റം ഗവ. ഹൈസ്‌കൂളും ഓവറോള്‍ ചാമ്പ്യന്മാരായി. പനച്ചേപ്പള്ളി സ്‌കൂളിലെ ആകെയുള്ള 41 കുട്ടികളും മത്സരത്തില്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗം പേരും അനാഥാലയത്തില്‍നിന്നുള്ളവരാണ്.

സമാപനസമ്മേളനം ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ജില്ലാപ്പഞ്ചായത്തംഗം അനിതാ ഷാജി സമ്മാനവിതരണം നടത്തി. ബി. ജയചന്ദ്രന്‍, ടി. പ്രസാദ്, സിസ്റ്റര്‍ ഷാലിന്‍, സിസ്റ്റര്‍ ശില്പ, എ.ഇ.ഒ. കെ.ഒ.തോമസ്, ഷീബാ ഡിഫായിന്‍, ചാര്‍ളികോശി, കെ.എസ്.രാജു, സെബാസ്റ്റ്യന്‍, ഷേര്‍ബി ജോര്‍ജ്ജ്, എം.വി.വര്‍ക്കി, മോളി മാത്യു, ചെറിയാന്‍ തോമസ്, ജിനിഷ് മുഹമ്മദ്, റെജിമോന്‍ ചെറിയാന്‍, മാത്യു സി. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.