ഉപയോഗ്യ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ചു

പാറത്തോട്: ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് ശുചിത്വ കര്‍മ്മ ശേഖരിച്ച ഉപയോഗ്യ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ഗാന്ധി ജയന്തി ദിനത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഷെഡ്രിങ്ങ് യൂണിറ്റിലേക്ക് കൊണ്ടു പോകുന്നതിനായി പൊടിമറ്റം ജങ്ഷനില്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ടി. എം. ഹനീഫ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഫിലോമിന റെജി, ഷേര്‍ളി തോമസ്, ജോസഫ് പടിഞ്ഞാറ്റ, മെമ്പര്‍മാരായ റസീന, മുഹമ്മദ് കുഞ്ഞ്, അഡ്വ. എന്‍. ജെ. കുര്യാക്കോസ് ഡയസ് കോക്കാട്ട്, വര്‍ഗീസ് കൊച്ചുകുന്നേല്‍, ഡെയ്‌സി ജോര്‍ജുകുട്ടി, വി. എം. ഷാജഹാന്‍, അലിയാര്‍ കെ. യു. ബിനു സജീവ്, മോന്‍സി ജേക്കബ്, പ്രിന്‍സി സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.