എം. ഇ. എസ്. കോളജില്‍ ടൂറിസം ക്ലബ്

എരുമേലി: എം. ഇ. എസ്. കോളജില്‍ ടൂറിസം ക്ലബിന്റെ ഉദ്ഘാടനം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിന്ദു നായര്‍ നിര്‍വഹിച്ചു. ഉത്തരവാദിത്വ പൂര്‍ണമായ ടൂറിസം പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്കും പങ്കാളികളാകാമെന്നും പ്ലാസ്റ്റിക് വിമുക്ത കാമ്പസ് ഇതിന്റെ തുടക്കമാകണമെന്നും അവര്‍ ഉദ്‌ബോധിപ്പിച്ചു. കോളജ് ചെയര്‍മാന്‍ പി. എച്ച്. നജീബ് അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി കെ. പി. നസുറുദ്ദിന്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പള്‍മാരായ ജോര്‍ജ് ജോണ്‍, രമാദേവി സി. ഡി. സി. ഡയറക്ടര്‍ ജിതേഷ് കെ. എസ്. എന്നിവര്‍ പ്രസംഗിച്ചു. ടൂറിസം ക്ലബ് കോര്‍ഡിനേറ്റര്‍ ഷബീന ബിഗം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.