എം.ഇ.എസ് നേതൃത്വത്തിനെതിരെ നവേത്ഥാന മുന്നണി

കാഞ്ഞിരപ്പള്ളി: ഡോ. ഫസല്‍ ഗഫൂര്‍ എം,ഇ.എസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് എം.ഇ.എസ് നവേത്ഥാന മുന്നണിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കും, സാമ്പത്തീക ക്രമക്കേടുകള്‍, വഖഫ് വസ്തുക്കളുടെ വില്‍പന, മെഡിക്കല്‍ പ്രവേശനത്തിലെ അഴിമതി തുടങ്ങിയവയക്കെതിരെയാണ് പുതിയ ബദല്‍ മുന്നണി നില കൊള്ളുകയെന്ന് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ ഭരണഘടനയില്‍ വരുത്തിയിട്ടുള്ള ഭേദഗതികളും വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും എം.ഇ.എസിന് ഗുണകരമല്ല. കാശുള്ളവര്‍ക്ക് മാത്രം പഠിക്കാനാകുന്ന സ്ഥാപനങ്ങളായി എം.ഇ.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയതായി ഇവര്‍ ആരോപിച്ചു.എം.ഇ.എസ് നവേത്ഥാന മുന്നണിയുടെ നേതൃത്വത്തില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മൈക്കാ സ്‌കൂളില്‍ നയവിശദീകരണ യോഗം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. നിലവിലെ ഭരണ സമിതിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എം.ഇ.എസ് അംഗങ്ങളായ പി.പി അബ്ദുള്‍ ഖരിം, എം.എ റഫീഖ് മറ്റക്കാമ്പനാല്‍്, പി.പി ഇസ്മയില്‍, സക്കീര്‍ കട്ടുപ്പാറ, ഫസുലല്‍ ഹക്ക്, പി.എ ഇര്‍ഷാദ്, ജലാല്‍ വട്ടകപ്പാറ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.