എം എല്‍ എ പങ്കെടുത്ത പരിപാടി നടക്കുന്നതിനിടയിൽ ടൌണ്‍ ഹാളിന്റെ സമീപത്തു പഞ്ചായത്തിന്റെ ലോറിയില്‍ മാലിന്യങ്ങള്‍ തള്ളിയത് വിവാദമാകുന്നു

1-web-4

കാഞ്ഞിരപ്പള്ളി:ബാലസഭയുടെ വാര്‍ഷികാഘോഷം നടക്കുന്നതിനിടയില്‍ പഞ്ചായത്ത് തന്നെ പഞ്ചായത്തിന്റെ ലോറിയില്‍ ടൌണ്‍ ഹാളിന്റെ സമീപത്തു മാലിന്യങ്ങള്‍ നിക്ഷേപിച്ചത് രൂക്ഷമായ എതിര്‍പ്പിനു കാരണമായി.എം എല്‍ എ ,പഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങിയവര്‍ സമ്മേളനവേദിയില്‍ ഇരിക്കുമ്പോഴാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നുതള്ളിയത്.

കൊതുകുകളുടെയും ഈച്ചകളുടെയും നടുവിലിരുന്നു സമ്മേളനത്തില്‍ പങ്കെടുക്കേണ്ട അവസ്ഥയിലായിരുന്നു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ .പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധമരുന്ന് വിതരണവും ഇവിടെവെച്ച് തന്നെ നടത്തിയെന്നതാണ് ഏറെ വിരോധാഭാസം.

കഴിഞ്ഞ വര്‍ഷം കാര്യമായ മഴപെയ്യാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.എന്നാല്‍ ഇത്തവണ കാലവര്‍ഷം കനക്കുന്നതുകൊണ്ട് സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി ഭയാനകമാകും.നിരത്തുകളിലെ കുഴികളിലും ഓടകളിലും മലിനജലം കെട്ടികിടക്കുന്നതും ഈച്ചകളും കൊതുകുകളും പെരുകാന്‍ ഇടയാക്കുന്നുണ്ട്.മഴയെ തുടര്‍ന്ന് ഈച്ച ശല്യം രൂക്ഷമാണ്.പ്രാദേശിക ഭരണകൂടങ്ങള്‍ നിസംഗരാകുന്നതാണ്

ടൌണ്‍ ഹാള്‍ പരിസരത്തെ കുപ്പത്തൊട്ടിയാക്കി മാറ്റിയത്.ഭരണനേതൃത്വവും,ജനപ്രതിനിധികളും ഉല്‍ഘാടനങ്ങളും,പാര്‍ട്ടി പരിപാടികളുമായി ഓടിനടക്കുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും,മാലിന്യ നിര്‍മ്മാര്‍ജനവും ഏകോപിപ്പിക്കുവാനും വേണ്ടവിധം ആസുത്രണം ചെയ്യുവാനും എവിടെ സമയം കിട്ടാനാണ്‌ ???????.
2-web-adalath