എടിഎം ഉപയോഗിക്കുമ്പോള്‍: എസ്ബിഐ നല്‍കുന്ന നിര്‍ദേശങ്ങള്‍


കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ എടിഎമ്മില്‍നിന്ന് പണമെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:

  1. ആരെങ്കിലും എടിഎമ്മില്‍നിന്ന് പണമെടുക്കുന്നുണ്ടെങ്കില്‍ റൂമില്‍ കയറരുത്.
  2. സാനിറ്റൈസര്‍ ഉപയോഗിക്കുക.
  3. എടിഎം റൂമിലെ മറ്റിടങ്ങളിലൊന്നും സ്പര്‍ശിക്കാതിരിക്കുക.
  4. പനിയുള്ളവര്‍ എടിഎം ഉപയോഗിക്കാതിരിക്കുക.
  5. ചുമയ്ക്കുകയാണെങ്കില്‍ കൈമുട്ടുകൊണ്ട് മറച്ചുപിടിക്കുക. ജലദോഷമുണ്ടെങ്കില്‍ തുവാല ഉപയോഗിക്കുക.
  6. ഉപയോഗിച്ച മാസ്‌കുകളോ ടിഷ്യുപേപ്പറുകളോ എടിഎം ലോബിയില്‍ ഉപേക്ഷിക്കാതിരിക്കുക. 
  7. പണം എടുക്കാനല്ലെങ്കില്‍ എസ്ബിഐയുടെതന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളായ യോനോ, നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക.