എഡിജിപിയും സംഘവും സന്ദര്‍ശനം നടത്തി

എരുമേലി∙ സീസൺ പ്രവർത്തനങ്ങൾ വിലയിരുത്താൻ എഡിജിപി സുധേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലം സന്ദർശിച്ചു. വലിയമ്പലം, കൊച്ചമ്പലം, നൈനാർ മസ്ജിദ് എന്നിവിടങ്ങളിലാണു സന്ദർശനം നടത്തിയത്.

കൂടുതൽ പൊലീസിനെ എരുമേലിക്കു നിയോഗിക്കുമെന്ന് എഡിജിപി പറഞ്ഞു. ഇതിനു പുറമേ ഇതരസംസ്ഥാന പൊലീസുകാരെയും എരുമേലിയിൽ സേവനത്തിന് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.