എന്നെ തല്ലണ്ടമ്മാവാ .. ഞാൻ നന്നാവില്ല .. പൊട്ടി പൊളിഞ്ഞു കിടന്ന റോഡിലെ കുഴികൾ അടച്ച ജയസൂര്യക്കെതിരെ കൊച്ചി നഗരസഭ

jayasoorya road work

ജയസൂര്യയുടെ റോഡ് പണിയ്ക്കെതിരെ കൊച്ചി നഗരസഭ രംഗത്ത്

നടന്‍ ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ രംഗത്ത് വന്നു. റോഡിലെ കുഴികളടയ്ക്കാന്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ മെറ്റലിട്ട് നികത്തിയിരുന്നു. എന്നാല്‍ മെറ്റല്‍ മാത്രം ഇട്ടത് അപടകടങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് നിരവധി പരാതിയില്‍ ലഭിച്ചിട്ടുണ്ടെന്നും നഗരസഭ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയസൂര്യയുടെ നടപടി നിയമലംഘനമാണെന്നും മേയര്‍ പറഞ്ഞു.

ഈ റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രയ്ക്കാര്‍ക്കും കുഴി മെറ്റലിട്ട് നികത്തിയത് വളരെ അപകടമുണ്ടാക്കി. കാല്‍ നടയാത്രക്കാരും ഇത് മൂലം ബുദ്ധിമുട്ടിലുട്ടിലായിട്ടുണ്ടെന്നുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.

ആര്‍ക്കും എന്തും ചെയ്യാനുള്ള സ്ഥലമല്ല റോഡെന്നും റോഡില്‍ പണികള്‍ നടത്തുന്നതിന് ചില നിയമവ്യവസ്ഥകള്‍ ഉണ്ടെന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥ കണ്ടാണ് ജയസൂര്യ മേനക ജംങ്ഷനിലെ കുഴികളടയ്ക്കാന്‍ മുന്നിട്ടിറങ്ങിയത്. ഒരു ലോറി കരിങ്കല്‍ ചീളുകള്‍ കൊണ്ടുവന്നാണ് റോഡിലെ കുഴികള്‍ നികത്തിയത്.

അതേസമയം, മേയറുടെ വിമര്‍ശനത്തിനോട് പ്രതികരിക്കുന്നില്ലെന്ന് ജയസൂര്യ അറിയിച്ചു.