എരുമേലിയിലെ വിമുക്തഭടന്മാർ വാർഷികവും കുടുംബ സംഗമവും നടത്തി.

എരുമേലി : NEXCC എരുമേലി യൂണിറ്റിന്റെ ഒന്നാം വാർഷികവും കുടുംബ സംഗമവും എരുമേലി റോട്ടറി ഹാളിൽ നടക്കുകയുണ്ടായി.പ്രസി.ബെന്നി കാരയ്ക്കാട്ട് പതാക ഉയർത്തി.തുടർന്നു നടന്ന യോഗത്തിൽ സെക്ര.രമേശ് കുമാർ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീ’ ടി.എസ് കൃഷ്ണ കുമാർ ഉത്ഘാടനം നടത്തി. ശ്രീ. ബെന്നി കാരയ്ക്കാട്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ ,സൈന്യത്തിൽ ഒന്നല്ല ഒരുനൂറ് അഭിനന്ദൻ മാർ ഉണ്ടെന്നും ഉണ്ടായിരുന്നു എന്നും, സൈന്യത്തിന്റെ ശേഷിയും കരുത്തും എല്ലാ യുദ്ധങ്ങളിലും അയൽ രാജ്യം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും അഭിയായപ്പെട്ടു.കോടക്കണക്കിന് ജനങ്ങൾ വന്നു പോകുന്ന എരുമേലിയിൽ ഒരു വാർമെമ്മോറിയിൽ ഉയരുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ പ്രസി.. എരുമേലി പഞ്ചായത്തിനോട് അപേക്ഷിക്കയും ചെയ്തു.ശ്രീ.എം.റ്റി.ആന്റണി സ്റ്റേറ്റ് ലൈസൺ സെക്ര.യുടെ മുഖ്യ പ്രഭാഷണത്തിൽ സൈന്യത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, മിലിട്ടറി കാന്റീനിൽ പുതിയതായി ഏർപ്പെടുത്തിയ പ്രത്യേക നികുതി എടുത്തുകളയണം എന്നും ആഭിപ്രായപ്പെട്ടു. 1971-ലെ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ശ്രി. ജാനേ സേട്ടിന്റെ ഭാര്യ ശ്രീമതി. സൈനബ ബീവി, രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത ;അന്തരിച്ച ശ്രീ’ ദേവസ്യയുടെ ഭാര്യ മറിയാമ്മ, സുബേദാർ (റിട്ട) സുധാകരൻ, ശ്രീ’ എം റ്റി ആൻറണി തുടങ്ങിയവരെ യോഗം ആദരിച്ചു. Nexcc State ഫാമിലി അസോ: പ്രസി.. ശ്രീമതി പദ്മകുമാരിയമ്മ, ശ്രീ.മുജീബ് റഹ്മാൻ, ( മർച്ചന്റ് അസോ: പ്രസി..) ശ്രീ..തോമസ് കുര്യൻ (റോട്ടറി) ,ശ്രീ, ഡി. മാത്യൂസ് (Nexcc ജില്ല സെക്ര.) ശ്രി ഗോപാലകൃഷണൻ നായർ, തുടങ്ങിയവർ ആശംസയും, രക്ഷാധികാരി ശ്രീ.പീരുക്കുട്ടി വെട്ടിയാനിക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി.തുടർന്ന് കലാസന്ധ്യയും, സ്നേഹവിരുന്നും സമ്മാനദാനവും നടത്തി.