എരുമേലിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

എരുമേലി : എരുമേലിയിലെ ഹോട്ടലുകള്‍, പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഹോട്ടലുകളില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന അഞ്ച് ഗാര്‍ഹിക പാചകവാതക സിലിന്‍ഡറുകള്‍ പിടിച്ചതുള്‍പ്പെടെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എസ്. ഷംസുദീന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ മാര്‍ട്ടിന്‍ മാനുവേല്‍, ടി.പി. ശകുന്തള, ജോണ്‍സണ്‍ ടി.എം. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു