എരുമേലിയില്‍ ദേശീയോദ്ഗ്രഥന സെമിനാര്‍ – ആലോചനായോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

എരുമേലി: എരുമേലിയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒമ്പതിന് വിളിച്ചുചേര്‍ത്തിരിക്കുന്ന ദേശീയോദ്ഗ്രഥന സെമിനാറിലേക്ക് വിവിധ മതമേലധ്യക്ഷന്മാരെയും സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെയും ക്ഷണിക്കാന്‍ ആലോചനായോഗത്തില്‍ തീരുമാനം. ഇന്നലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനായോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.

ഒമ്പതിന് രാവിലെ 10ന് പേട്ട കൊച്ചമ്പലത്തിലെ നടപ്പന്തലില്‍വച്ചാണ് ദേശീയോദ്ഗ്രഥന സെമിനാര്‍ നടക്കുക. ശബരിമല തീര്‍ഥാടന കേന്ദ്രവും മതസൌഹാര്‍ദത്തിന്റെ പെരുമയും നിറഞ്ഞ എരുമേലിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തി ശ്രദ്ധയാകര്‍ഷിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പി. അനിത, അഡ്വ. പി.എ. സലിം, അബ്ദുള്‍ സലാം ഹാജി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സെമിനാറിന്റെ വിജയത്തിനായി കമ്മിറ്റി രൂപീകരിച്ചു.