എരുമേലിയിൽ ആന ഇടഞ്ഞു, ആനക്കൊട്ടില്‍ തകര്‍ത്തു, മയക്കുവെടി വച്ച് ശാന്തമാക്കി

എരുമേലി: മദപ്പാടിന്റെ ലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റാനായി മയക്കുവെടി നല്‍കിയപ്പോള്‍ ഇടഞ്ഞ ആന ഇരുമ്പു കേഡറില്‍ നിര്‍മിച്ച ആനകൊട്ടില്‍ തകര്‍ത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ചു.

കഴിഞ്ഞ രാത്രിയില്‍ എരുമേലി ടൗണിന് സമീപമാണ് സംഭവം. പിന്നീട് ആനയെ ശാന്തമാക്കാന്‍ വീണ്ടും മയക്കുവെടി വയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ആനയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി തളച്ചു. ഇന്നലെ ഉച്ചവരെ ഒരേ നില്‍പ്പുനിന്ന ആന മരുന്നിന്റെ വീര്യത്തില്‍ മയങ്ങിവീണതോടെ വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി ചികിത്സ നല്‍കി. ആന ഇടഞ്ഞ സംഭവമറിഞ്ഞ് പോലീസും വനപാലകരും ഉള്‍പ്പെടെ നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.