എരുമേലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഹൈ സ്കൂൾ വിദ്യാർത്ഥിനിക്ക് പരുക്ക്‌, കാലില്‍ 21 തുന്നൽ

എരുമേലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഹൈ സ്കൂൾ വിദ്യാർത്ഥിനിക്ക് പരുക്ക്‌, കാലില്‍ 21 തുന്നൽ

എരുമേലി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9-ാംക്ലാസുകാരിക്ക്‌ പരുക്ക്‌.

മുക്കൂട്ടുതറ അറുവയ്യാന്‍കുഴി കുന്നുകയില്‍ മണികുട്ടന്‍റെ മകള്‍ ജ്യോതിസിനാണ്‌ പരുക്കേറ്റത്‌. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജ്യോതിസിന്‍റെ കാലില്‍ 21 തുന്നലിടേണ്ടിവന്നു. ഒരു മുറിവിനു അഞ്ചു സെന്റി മീറ്റർ നീളമുണ്ട് .

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ്‌ സംഭവം. ആടിനെ മാറ്റിക്കെട്ടാനായാണ്‌ ജ്യോതിസ്‌ പുറത്തിറങ്ങിയത്‌. കുട്ടിയുടെ നിലവിളികേട്ടാണ്‌ മാതാവ്‌ ലേഖ ഓടിയെത്തിയത്‌.

ആളുകൾ കരച്ചിൽ കേട്ട് ഓടി വന്നെങ്കിലും പഞ്ഞടുത്ത കാട്ടുപന്നിയുടെ ആക്രമണം ഭയന്ന് ആളുകൾ ചിതറിയോടി .

ലേഖയെ കണ്ടതോടെ ആട്ടിന്‍കൂട്‌ തകര്‍ത്ത്‌ സമീപവാസി തെറ്റയില്‍ പ്രീതിയെയും ആക്രമിച്ച്‌ പന്നി ഓടിമറയുകയായിരുന്നു.
പാണപിലാവ്‌ പള്ളിയോട്‌ ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വനപാലകരും നാട്ടുകാരും കാട്ടുപന്നിക്കായി തെരച്ചില്‍ നടത്തുകയാണ്‌.

ഉമ്മികുപ്പ സൈന്റ്റ്‌ മേരീസ്‌ ഹൈസ്കൂളിൽ ഒന്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ജ്യോതിസ് .