എരുമേലിയിൽ ദേവസ്വം ഓഫീസ് പൂട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
എരുമേലി : ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ചതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ദേവസ്വം ഓഫീസിന് കേട് വരുത്തുകയും ബോർഡുകൾ തകർക്കുകയും മുറികൾ പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ബി ജെ പി, സംഘപരിവാർ പ്രവർത്തകരായ ഒഴാക്കനാട് പള്ളിച്ചാൽ വീട്ടിൽ ബാലൻ (44), കനകപ്പലം സ്വദേശികളായ ചിറയിൽ വിശ്വകർമദാസ് (35), പേഴുംകാട്ടിൽ അരുൺ കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ കഴിഞ്ഞ ദിവസം ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത ശേഷം ഇന്നലെ ജാമ്യം അനുവദിച്ചു.