എരുമേലിയിൽ മീഡിയേഷൻ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

എരുമേലി .: മീഡിയേഷൻ സബ് സെന്ററിന്റേയും എരുമേലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത: സ ആഭിമുഖ്യത്തിൽ എരുമേലിയിൽ മീഡിയേഷൻ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ എരുമേലി ചെമ്പകത്തുങ്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം റോഷൻ തോമസ് (കോ-ഓഡിനേറ്റർ ആൻഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാഞ്ഞിരപ്പള്ളി) നിർവഹിച്ചു. .

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളായ ഗിരിജാമോൾ, ഫാരിസാ ജമാൽ.കെ ആർ അജേഷ്, മീഡിയേറ്റർമാരായ അഡ്വ.വി കെ സോമശേഖരൻ നായർ ,അഡ്വ പി എസ് ജോസഫ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി എ നൗഷാദ്, അഡ്വ എം കെ അനന്തൻ, ബോസ് പി എ എന്നിവർ പങ്കെടുത്തു . മീഡിയേഷൻ അഥവാ മദ്ധ്യസ്ഥതയെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യവുമായി അഡ്വ ജി.ജയശങ്കർ കോട്ടയം നയിക്കുന്ന ബോധവത്ക്കരണ ക്ലാസും ഉണ്ടായിരുന്നു.