എരുമേലിയിൽ യുവാവിന്റെ ജഡം തോട്ടില്‍ കണ്ടെത്തി

എരുമേലി: മൂന്നുകല്ല് മലയില്‍ കലുങ്കിനോട് ചേര്‍ന്ന് തോട്ടില്‍ യുവാവിന്റെ ജഡം ദുരൂഹ നിലയില്‍ കണ്ടെത്തി. മൂന്നുകല്ല് വലിയപുരയ്ക്കല്‍ രാജീവിന്റെ(33) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ വീടിന് അല്പം അകലെ കോര്‍ട്ട്മുക്ക് റോഡിനോട് ചേര്‍ന്ന തോട്ടില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ ഈ വഴിയെത്തിയ യാത്രക്കാരാണ് ജഡം കണ്ടത്. യുവാവ് വീണുകിടന്നതിന് സമീപം റോഡില്‍നിന്ന് ഇയാളുടെ മൊബൈല്‍ഫോണും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. കൂലിവേലക്കാരനായിരുന്ന യുവാവ് മൂന്നുകല്ല് മലയിലുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

അവിവാഹിതനാണ്. അച്ഛന്‍: പരേതനായ പാപ്പന്‍. അമ്മ: കുഞ്ഞുമോള്‍. സഹോദരങ്ങള്‍: രാജു, ബാബു, രാജേഷ്. ചിറ്റാര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.