എരുമേലിയിൽ 60 കോടി മുതൽ മുടക്കുള്ള 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലവിതരണ പദ്ധതിയുടെ ടാങ്ക് നിർമ്മാണ ജോലികൾ ആരംഭിച്ചു.

എരുമേലിയിൽ 60 കോടി മുതൽ മുടക്കുള്ള 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലവിതരണ പദ്ധതിയുടെ ടാങ്ക് നിർമ്മാണ ജോലികൾ ആരംഭിച്ചു.

എരുമേലി:60 കോടി മുതൽ മുടക്കുള്ള എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ഭാഗമായി ടൌണിനോട്‌ ചേർന്നുകിടക്കുന്ന ഏറ്റവും ഉയർന്ന പ്രദേശമായ പൊര്യൻ മലയിൽ 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണ ജോലികൾ ആരംഭിച്ചു.അടുത്ത മണ്ഡലകാലത്തിനകം എരുമേലി പട്ടണത്തിലെങ്കിലും വെള്ളം എത്തിക്കാനുള്ള ത്രീവശ്രമത്തിലാണ് ജലവിതരണ വകുപ്പ്.

എരുമേലി -കരിമ്പിൻതോട് സമാന്തര പാതയോരത്ത് 25 സെന്റ്‌ സ്ഥലത്താണ് ടാങ്ക് നിർമ്മാണം . അതേസമയം ശബരിമല പാതയിൽ എം ഇ എസ് കോളേജിനു സമീപം പത്ത് ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ പ്ളാന്റിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.ഇതോടൊപ്പം 10 ലക്ഷം ലിറ്ററിന്റെ മറ്റൊരു സംഭരണ ടാങ്കിന്റെയും നിർമ്മാണം നടക്കുന്നുണ്ട്. നേർച്ചപ്പാറയിലും ടാങ്ക് പണികൾ പുരോഗമിക്കുന്നു.പ്രധാന പാതകളിൽ പൈപ്പിടൽ ജോലികൾ പൂർത്തിയായി .ഗ്രാമീണ മേഖലകളിലേയ്ക്ക് ചെറിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കലും നടന്നുവരുന്നു.

പമ്പാ നദിയിലെ ചാത്തൻതറ ഇടത്തിക്കാവ് കയത്തിൽ നിന്നാണ് എരുമേലിയിൽ വെള്ളം എത്തിക്കുക. കിണർ നിർമ്മാണം അവിടെ പൂർത്തിയായിട്ടുണ്ട്.പമ്പ്ഹൗസ് പണികളും നടക്കുകയാണ്.പദ്ധതി കുറേക്കൂടി നേരത്തെ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടുള്ള ജോലികളാണ് നടന്നിരുന്നത്.എന്നാൽ കസ്തൂരിരംഗൻ വിഷയത്തിൽ ഉണ്ടായ പ്രക്ഷോഭത്തിനോപ്പം ജലവിതരണ പദ്ധതിയുടെ ജോലികളും കൊല്ലമുള,ചാത്തൻതറ ഭാഗങ്ങളിൽ നാട്ടുകാർ തടസ്സപ്പെടുത്തിയിരുന്നു. എരുമേലി ,കൊല്ലമുള വില്ലേജുകളിൽ വെള്ളം എത്തിക്കുന്നതാണ് നിർദിഷ്ട പദ്ധതി. മൊത്തം പൈപ്പ് ലൈൻ നീളം 265 കിലോമീറ്റർ ആണ്.ആദ്യഘട്ടമായി എരുമേലി ടൗണിൽ മാത്രമാണ് വെള്ളമെത്തിക്കുന്നത്.
erumeli-water-tank-construction-web1