എരുമേലിയുടെ പ്രിയപ്പെട്ട വൈദ്യൻ കിഴക്കേപറമ്പിൽ ഹാജി അബ്ബാസ് റാവുത്തർ ഓർമയായി….

എരുമേലിയുടെ പ്രിയപ്പെട്ട വൈദ്യൻ കിഴക്കേപറമ്പിൽ ഹാജി അബ്ബാസ് റാവുത്തർ ഓർമയായി….
ഖബറടക്കം ഇന്ന് വൈകുന്നേരം എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ…. . 81 വയസായിരുന്നു. എരുമേലിയിലെ ഏറെ പഴക്കം ചെന്ന കുടുംബമാണ് കിഴക്കേപ്പറമ്പിൽ തറവാട് .

ആശുപത്രികളും ചികിത്സയും കുറവായിരുന്ന പഴയ കാലത്ത് കിഴക്കേപറമ്പിൽ വീടിന്റെ പൂമുഖം ഒട്ടേറെ പേർക്ക് ജീവൻ തിരിച്ചുകൊടുത്ത ആതുരാലയം ആയിരുന്നു.

ആ പൂമുഖത്ത് ചാരുകസേരയിൽ നാട്ടറിവുകളുടെയും ഔഷധങ്ങളുടെയും കലവറയായി അബ്ബാസ് വൈദ്യർ ഉണ്ടായിരുന്നു.

വിഷം ഏറ്റ് ചികിത്സ തേടി എത്തുന്ന രോഗികൾക്ക് അബ്ബാസ് വൈദ്യർ ആശ്രയമായിരുന്നു. അപൂർവ്വമായതുൾപ്പടെ മരുന്നുകളെല്ലാം പാരമ്പര്യ വൈദ്യ ചികിത്സാ സുകൃതം പോലെ ആ വീടിന്റെ ചുറ്റുവട്ടങ്ങളിൽ അദ്ദേഹം നട്ടുവളർത്തി പരിപാലിച്ചുകൊണ്ടിരുന്നു…

സാറാ ബീവിയാണ് ഭാര്യ മക്കൾ കബീർ, റഫീഖ്, ബീനാ, റസിയാ, ഷെഫീനാ മരുമക്കൾ, ഷെരീഫ്, നിസാമുദ്ദീൻ ,സലീം, ഷാഹിനാ ,സൗമിയാ.