എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ കൺവൻഷൻ നാളെ

കാഞ്ഞിരപ്പള്ളി∙ രൂപതയുടെ ധ്യാന സെന്ററായ എരുമേലി ആവേമരിയായുടെ ആഭിമുഖ്യത്തിൽ നാളെ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ കൺവൻഷൻ നടക്കും.

രാവിലെ 9.30നു ജപമാല. തുടർന്നു ഫാ. മാത്യു കപ്പൂച്ചിൻ വചനപ്രഘോഷണം നടത്തും. ദിവ്യകാരുണ്യ ആരാധന, ജപമാല, കുർബാന എന്നീ ശുശ്രൂഷകൾക്കു ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, ഫാ. സിറിയക് മാത്തൻകുന്നേൽ എന്നിവർ നേതൃത്വം നൽകും.