എരുമേലി കെ.എസ്.ആര്‍.ടി.സി സെന്ററില്‍ സര്‍വീസുകള്‍ മുടങ്ങുന്നു

എരുമേലി: കെ.എസ്.ആര്‍.ടി.സി എരുമേലി ഓപ്പറേറ്റിങ്ങ് സെന്ററില്‍ ജീവനക്കാരുടെ കുറവ് സര്‍വീസ് മുടക്കത്തിന് കാരണമാകുന്നു. ശരാശരി മൂന്ന് സര്‍വീസുകളാണ് ദിനംപ്രതി മുടങ്ങുന്നത്.

ചില ദിവസങ്ങളില്‍ എണ്ണം ഇതിലുമുയരും. രണ്ട് ലോഫ്‌ളോര്‍ ഉള്‍പ്പെടെ 36 ബസുകളും 32 സര്‍വീസുകളുമാണ് സെന്ററിലുള്ളത്. കണ്ടക്ടര്‍-84, ഡ്രൈവര്‍-86, മെക്കാനിക്-20 എന്നിങ്ങനെ ജീവനക്കാര്‍ വേണ്ടിടത്ത് പതിനാല് കണ്ടക്ടര്‍മാരുടേയും,പതിനാറ് ഡ്രൈവര്‍മാരുടേയും,പത്ത് മെക്കാനിക്കുകളുടേയും കുറവാണ് സെന്ററിലുള്ളത്.

മെക്കാനിക്കുകളുടെ കുറവ് മൂലം ബസുകളുടെ തകരാറ് പരിഹരിക്കാന്‍ കാലതാമസ്സം നേരിടുന്നു. ലോഫ്‌ളോര്‍ ബസുകളുടെ തകരാറ് പരിഹരിക്കാന്‍ പരിശീലനം ലഭിച്ച മെക്കാനിക്കുകളും സെന്ററിലില്ല. സെന്ററിലെ രണ്ട് ലോ ഫ്‌ളോര്‍ ബസുകളും തുടരെ മുടങ്ങുകയാണ്.