എരുമേലി ടൗണ്‍, മണിപ്പുഴ, കൊരട്ടി, പഴയിടം എന്നിവിടങ്ങളിൾ എരുമേലി സഹ. ബാങ്ക് പ്രഭാത- സായാഹ്നശാഖ തുടങ്ങുന്നു

എരുമേലി: എരുമേലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രഭാത-സായാഹ്ന ശാഖകള്‍ തുടങ്ങാന്‍ വാര്‍ഷികയോഗത്തില്‍ തീരുമാനമായി. എരുമേലി ടൗണ്‍, മണിപ്പുഴ, കൊരട്ടി, പഴയിടം എന്നിവിടങ്ങളിലാണ് ശാഖകള്‍ തുടങ്ങുന്നത്.

പൊതുയോഗത്തില്‍, ദേശീയ നടത്ത മത്സരത്തില്‍ സമ്മാനം നേടിയ ബാങ്ക് അംഗം ജയിംസ് പടിപ്പറമ്പിലിനും, മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ആന്‍സമ്മ തോമസിനും അവാര്‍ഡ് നല്കി ആദരിച്ചു.

എരുമേലി പഞ്ചായത്തില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്കി.