എരുമേലി, പാറത്തോട്, മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളില്‍ പി സി യുടെ സെക്കുലറിനു പ്രതിനിധികൾ
കാഞ്ഞിരപ്പള്ളി : ഇടതുമുന്നണി-പി.സി. ജോർജ് കൂട്ടുകെട്ട് രണ്ടു വിഭാഗങ്ങള്‍ക്കും നേട്ടമായി. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് സെക്കുലര്‍ ഇലക്ഷന് ചര്‍ച്ചയുടെ അവസാന വാരങ്ങളിലാണു സീറ്റ് വിഭജനത്തില്‍ ധാരണയായത്.
ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് വലിയ ഒറ്റക്കക്ഷിയായതില് സെക്കുലര്‍ സഖ്യത്തിന്റെ സാന്നിധ്യം പ്രധാനമാണ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്ലിംലീഗും ഒരുമിച്ചു നിന്നാല്‍ വ്യക്തമായ മുന്‍തൂക്കമുള്ള ഈരാറ്റുപേട്ടയിലാണ് ഇടതുമുന്നണി പാരമ്പര്യം മാറ്റിമറിച്ചത്. പി.സി. ജോര്‍ജ് കേരള കോണ്‍ഗ്രസ്-എം വിട്ടതോടെ മൂന്നു പഞ്ചായത്തുകളിലെ സെക്കുലര്‍ പ്രതിനിധികളായ പ്രസിഡന്റുമാരും ഏതാനും അംഗങ്ങളും ജോര്‍ജിനെ തള്ളി മാണി ഗ്രൂപ്പില്‍ ഉറച്ചുനിന്നിരുന്നു.
ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് സെക്കുലറിലെ ലിസി സെബാസ്റ്യന്‍ എഴുന്നൂറോളം വോട്ടുകള്‍ക്ക് കേരള കോണ്‍ഗ്രസ്-എമ്മിലെ നിര്‍മല ജിമ്മിയെ പരാജയപ്പെടുത്തി. പൂഞ്ഞാര്‍ ബ്ളോക്ക് പഞ്ചായത്തില്‍ സെക്കുലറിന് നാലു പേരെ ജയിപ്പിക്കാനായി.
ഗ്രാമപഞ്ചായത്തുകളില്‍ പൂഞ്ഞാര്‍ തെക്കേക്കര-6, പൂഞ്ഞാര്‍-3, തീക്കോയി-1. തിടനാട്-3, മൂന്നിലവ്-2, ഭരണങ്ങാനം-2, എലിക്കുളം-1, കടനാട്-2 തലപ്പുലം-1 എന്നിങ്ങനെ പ്രാതിനിധ്യമുണ്ട്. എരുമേലി, പാറത്തോട്, മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളില്‍ ഒന്നു വീതം അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് സെക്കുലറിനുണ്ട്.