എരുമേലി വിമാനത്താവളം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാമെന്ന പ്രതീക്ഷയിൽ സർക്കാർ

എരുമേലി വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്ന വിശ്വാസത്തിൽ സർക്കാർ. 2013ലെ ലാൻഡ് അക്വിസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് നിയമ പ്രകാരം പൊതു താൽപര്യമുള്ള സ്ഥലങ്ങൾ വേഗത്തിൽ ഏറ്റെടുക്കാൻ സാധിക്കുമെന്നതാണ് അനുകൂലമായത്. സ്ഥലം ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ചാൽ മതി.

ഇതു പ്രകാരമുള്ള കേസുകളും നഷ്ടപരിഹാരം സംബന്ധിച്ച പരാതികളും കോടതി വഴി തീർപ്പാക്കാം. പക്ഷേ ഇങ്ങനെ മുന്നോട്ടു പോയാലും സ്ഥലം ആദ്യം തന്നെ ഏറ്റെടുക്കാൻ സാധിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ സാധ്യമാകും. എരുമേലിയിൽ പരിസ്ഥിതി ആഘാത പഠനം അടക്കം ആരംഭിക്കാനുണ്ട്. ഇതു വേഗത്തിലാക്കാൻ സർക്കാരിനു സാധിക്കും. എസ്റ്റേറ്റിന്റെ ഒരു വശം വനഭൂമി വരുന്നതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള അനുമതി വേണ്ടി വരും.

ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരില്ല എന്നതു പദ്ധതിക്ക് അനുകൂലമാണ്. 2263.18 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിൽ ഉള്ളത്. സ്ഥലം ഏറ്റെടുത്തൽ സംബന്ധിച്ചു പുതിയ ഉത്തരവുകൾ ലഭിച്ചിട്ടില്ലെന്നാണു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഉത്തരവ് സർക്കാരിൽ നിന്നു ലഭിക്കുന്നതിന് അനുസരിച്ചു തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവർ പറഞ്ഞു.

ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സർക്കാർ നടപടികളെക്കുറിച്ച് ഒരറിവും ഇല്ല. ഉടമസ്ഥാവകാശതർക്കങ്ങൾ ഉണ്ടെന്നതു ശരിയല്ല. ഉടമസ്ഥതസംബന്ധിച്ച് ഒരു കേസും കോടതികളിൽ ഇല്ല. ഹൈക്കോടതിയും സുപ്രീം കോടതിയും കേസുകൾ തീർപ്പാക്കിയതാണ്. സർക്കാർ വാദങ്ങളെല്ലാം കോടതി തള്ളിയതാണ്.

രാജമാണിക്യം സ്പെഷൽ ഓഫിസർ ആയിരിക്കെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്നും ഏറ്റെടുക്കുകയാണെന്നും കാണിച്ച് ഉത്തരവിറക്കി. സഭ ഉത്തരവിനെ ചോദ്യം ചെയ്തു. ഹൈക്കോടതി രാജമാണിക്യത്തിന്റെ ഉത്തരവ് തള്ളി. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഈ അപ്പീലും തള്ളി. നിലവിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾക്കു പ്രസക്തിയില്ല.

കോടതിയിൽ പണം കെട്ടിവെയ്ക്കാൻ ആലോചിക്കുന്നു എന്നുളളത് ശരിയാണെങ്കിൽ ഉടമസ്ഥാവകാശം സർക്കാരിനല്ല എന്നതിന്റെ അംഗീകാരം കൂടിയാണ്. സർക്കാരിനോ വികസന പ്രവർത്തനത്തിനോ സഭ എതിരല്ല. നീതിപീഠങ്ങളെ മാനിച്ച് ഏതു പ്രവർത്തനത്തിനത്തോടും സഹകരിക്കും. സർക്കാർ നീക്കം മനസ്സിലാക്കി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് തുടർനടപടി സ്വീകരിക്കും.–ഫാ.സിജോ പന്തപ്പള്ളി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പിആർഒ

മുക്കട-തിരുവല്ല മുക്കട-ചങ്ങനാശേരി 38 കി.മീ- മുക്കട ജംക്‌ഷനിൽ നിന്നു ചങ്ങനാശേരി വഴി എംസി റോഡിൽ എത്താം. ഇവിടെ നിന്ന് ചെങ്ങന്നൂർ അടക്കമുള്ള ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കു യാത്ര തുടരാം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും ഇതുവഴി പോകാം. തിരുവല്ലയിലേക്കും ചങ്ങനാശേരിയിലേക്കും 38 കിമീ ദൂരമാണ് മുക്കടയിൽ നിന്ന്.

മുക്കട- കോഴഞ്ചേരി 24 കി.മീ- മുക്കട ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് റാന്നി വഴി പത്തനംതിട്ടയിൽ എത്താം. ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ള പ്രദേശം എന്ന നിലയിൽ ഈ വഴി ഏറെ പ്രധാനം. കോഴഞ്ചേരി അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് എത്താം. 24 കിലോമീറ്ററാണ് മുക്കടയിൽ നിന്നു കോഴഞ്ചേരിയിലേക്ക് ഉള്ളത്.

എരുമേലി- കോട്ടയം 44 കി.മീ- എരുമേലിയിൽ എത്തി കാഞ്ഞിരപ്പള്ളി വഴി കെകെ റോഡിലേക്കും കോട്ടയം, പാലാ ഭാഗത്തേക്കും പോകാം. ഇതുവഴി തന്നെ എറണാകുളത്തേക്ക് യാത്ര തുടരാം. കോട്ടയത്തേക്ക് 44 കിലോമീറ്ററാണു ദൂരം. എറണാകുളത്തേക്ക് 99 കിലോമീറ്റർ. എരുമേലിയിൽ എത്തി മുണ്ടക്കയത്തേക്ക് യാത്ര ചെയ്യാം. 19 കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടക്കയത്ത് എത്താം. മുണ്ടക്കയം വഴി തമിഴ്നാട്ടിലേക്കും പോകാം.

മുക്കട– പമ്പ 37 കി.മീ- എരുമേലി– മുക്കട റോഡിൽ കരിങ്കല്ലുംമുഴിയിൽ നിന്നു തിരിഞ്ഞാൽ പമ്പയിൽ എത്താം. മുക്കട ജംക്‌ഷനിൽനിന്നു 37 കിലോമീറ്റർ