എലിക്കുളം ഉണ്ണിമിശിഹ പള്ളിയിലെ യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത നെല്‍കൃഷിക്ക് വിളവു നൂറു മേനി

0-web-elikulam-krishi
എലിക്കുളം:എലിക്കുളം ഉണ്ണിമിശിഹ പള്ളിയിലെ യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് രൂപത യുവദീപ്തി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ നിര്‍വഹിച്ചു.

തരിശു നിലങ്ങളെ ഹരിതാഭമാക്കുക,യുവജനങ്ങളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുക,അധ്വാനശീലം വര്‍ധിപ്പിക്കുക ,കൂട്ടായ്മയും സഹകരണ മനോഭാവവും വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് യുവദീപ്തി പ്രവര്‍ത്തകര്‍ കരനെല്‍ കൃഷി നടത്തിയത്.വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞെത്തുവരും,സ്കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികളും ,നാട്ടുകാരും എല്ലാവരും കൂടി ചേര്‍ന്ന് കാരക്കുകുളത്തെ നെല്‍കൃഷിയുടെ വിളവെടുപ്പ് ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു.

ഇതു നാട്ടുകാരുടെയിടയില്‍ പൊതുജനങ്ങള്‍ തമ്മിലുള്ള സഹകരണ മനോഭാവം വര്‍ദ്ധിപ്പിക്കാനും,യുവാക്കളിലും ,വിദ്യാര്‍ത്ഥികളിലും,കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുവാനും ,അധ്വാനശീലം വര്‍ധിപ്പിക്കുവാനും ഇടയാക്കി.

വികാരി ഫാ.ജോയി ചിറ്റൂര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ്‌ അഖില്‍ തെക്കേക്കുറ്റ്‌,കപ്പുച്ചിന്‍ ബ്രദേഴ്സ് ,ഇടവകാ അംഗങ്ങള്‍ തുടങ്ങിയവര്‍ വിളവെടുപ്പിനു നേതൃത്വം നല്‍കി.
1-web-elikkulam-krishi

2-web-elikulam-palli-krishi

3-web-elikulam-palli-krishi

4-web-elikulam-palli-krishi

5-web-elikulam-palli-krishi

6-web-elikulam-palli-krishi

7-web-elikulam-palli-krishi

8-web-elikulam-palli-krishi

photo courtesy to Abin M Cherian
abin  cheriyan