എലിക്കുളം പഞ്ചായത്തില്‍ 6.8 കോടിയുടെ ബജറ്റ്‌

കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ 2016-17 വര്‍ഷത്തേക്ക് ആറ് കോടി 80 ലക്ഷം രൂപ വരവും ആറ് കോടി 39 ലക്ഷം രൂപ ചെലവും 40 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം അവതരിപ്പിച്ചു.

റോഡുകള്‍ക്ക് 1 കോടി 35 ലക്ഷം, ക്ഷേമ പെന്‍ഷനുകള്‍ക്ക് 70 ലക്ഷം, പട്ടികജാതി വികസനത്തിന് 26 ലക്ഷം, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് 1 കോടി 15 ലക്ഷം, തെരുവുവിളക്കുകള്‍ക്ക് 10 ലക്ഷം, കൃഷിക്ക് 11 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ബജറ്റ് സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അധ്യക്ഷത വഹിച്ചു.