എലിക്കുളം മധുഗ്രാമം പഠന പരിപാടിക്ക് തുടക്കമായി

എലിക്കുളം: തേനീച്ച വളര്‍ത്തലിന്റെ സാധ്യതകള്‍ തേടിയുള്ള എലിക്കുളം മധുഗ്രാമം പഠനപരിപാടികള്‍ക്ക് തുടക്കമായി. നാലു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗും തുടര്‍ന്ന് തേനീച്ചക്കോളനികളും അനുബന്ധ ഉപകരണങ്ങളും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും

കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, പ്രാദേശിക തേനീച്ച വളര്‍ത്തല്‍ കേന്ദ്രം, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകരുടെ കൂട്ടായ്മയായ കൂരാലി ഫെയ്‌സാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
പഠനപരിപാടി ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കോട്ടയം കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വിമല്‍ഘോഷ് പദ്ധതി വിശദീകരണം നടത്തി. ഹോര്‍ട്ടി കോര്‍പ്പ് പ്രോഗ്രാം ഓഫീസര്‍ ബെന്നിഡാനിയേല്‍ പഠന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എലിക്കുളം കൃഷി ഓഫീസര്‍ നിസ ലത്തീഫ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം. റെജിമോന്‍, എ.ജെ. അലക്‌സ് റോയ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സൂര്യാമോള്‍, ബിന്ദു പൂവേലി, ഷേര്‍ളി അന്ത്യാംകുളം, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ വിപിന്‍ രാജു, അന്‍ഷാദ് ഇസ്മായില്‍, ഫെയ്‌സ് പ്രതിനിധികളായ എസ്. ഷാജി, കെ.ആര്‍. മന്മഥന്‍, പി.ടി. തോമസ് പുതിയാപറമ്പില്‍, പി.ആര്‍. മധുകുമാര്‍, ജോണ്‍ തോമസ് വെട്ടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു