എലിക്കുളത്തും വ്യാപക കൃഷിനാശം

എ​ലി​ക്കു​ളം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മ​ല്ലി​ക​ശേ​രി, പാ​ന്പോ​ലി ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. വാ​ഴ, ക​പ്പ, തെ​ങ്ങ്, റ​ബ​ർ, തേ​ക്ക് മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ല്ലി​ക​ശേ​രി പ​ന്ത​ലാ​നി​ക്ക​ൽ ജി​നു ജോ​സ​ഫ്, സാ​ബി​ച്ച​ൻ പാം​പ്ലാ​നി, സ​ക്ക​റി​യ ഇ​ട​ശേ​രി പ​വ്വ​ത്ത്, തോ​മാ​ച്ച​ൻ ക​ണി​യാം​പ​റ​ന്പി​ൽ, ജി​ബി​ൻ വെ​ട്ട​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നൂ​റു​ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
കു​രു​വി​ക്കൂ​ട് മേ​ഖ​ല​യി​ലും നാ​ശ​ന​ഷ്ടമുണ്ടായി. വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി. ഓ​ണ​പ്പും​കു​ന്നേ​ൽ അ​ഭി​ലാ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലെ നാ​ല് തേ​ക്കു​മ​ര​ങ്ങ​ൾ, മൂ​ന്ന് പ്ലാ​വ്, റ​ബ​ർ​മ​ര​ങ്ങ​ൾ, ക​മു​ക്, ഏ​ത്ത​വാ​ഴ​ക​ൾ എ​ന്നി​വ ഒ​ടി​ഞ്ഞു​വീ​ണു.
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി, കൃ​ഷി ഓ​ഫീ​സ​ർ നി​സ ല​ത്തീ​ഫ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, വി.​പി. കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.