എലിവാലിക്കരയിൽ കാട്ടാനക്കൂട്ടമിറങ്ങി ; നാട്ടുകാർ ആശങ്കയിൽ.

എരുമേലി: ജനവാസ കേന്ദ്രമായ എലിവാലിക്കരയിൽ കാട്ടാനക്കൂട്ടമിറങ്ങിയ സംഭവത്തിൽ നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ കറങ്ങുന്ന കാട്ടാനക്കൂട്ടം ഇന്നലെ രാത്രി എലിവാലിക്കര തേക്കിൻകൂപ്പിനോട് ചേർന്നുള്ള ജനവാസ കേന്ദ്രത്തിലെത്തുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

രണ്ട് കുട്ടികളും ഒരു കൊമ്പനുമടക്കം മൂന്നംഗ കാട്ടാനക്കൂട്ടത്തെയാണ് ഇന്നലെ രാവിലെ എട്ട് മണിയോടെ നാട്ടുകാർ കണ്ടത്. ബഹളം വച്ചതിനെ തുടർന്ന് കൂപ്പിനുള്ളിലേക്ക് ആനകൾ കയറിപ്പോയെങ്കിലും നാട്ടുകാർ ഭയാശങ്കയിലാണ്.

മുമ്പും ശബരിമല വനാതിർത്ഥി മേഖലയായ കോയിക്കക്കാവ് , പാണപിലാവ് മേഖലയിലും ആനയിറങ്ങി കൃഷികൾ നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ മേഖലയിലെ കാട്ടാനകളുടെ വരവ് തടയാൻ ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.