എല്ലാവര്‍ക്കും Good Bye , ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ സ്‌ഥാനത്യാഗം പൂര്‍ത്തിയായി. അദ്ദേഹം വത്തിക്കാനില്‍ നിന്നും വിടവാങ്ങി

1

വത്തിക്കാന്‍ സിറ്റി: ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ മഹത്തായ സ്‌ഥാനത്യാഗം പൂര്‍ത്തിയായി. മാര്‍പാപ്പ പദത്തില്‍ നിന്ന്‌ ഇന്നലെ അദ്ദേഹം ഔദ്യോഗികമായി വിടചൊല്ലി.
സ്‌ഥാനമൊഴിയല്‍ ചടങ്ങില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ നൂറോളം കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. പിന്‍ഗാമിയോട്‌ അങ്ങേയറ്റം ആദരവും ബഹുമാനവും അനുസരണയും കാണിക്കുമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന്‌ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കര്‍ദിനാള്‍മാരോട്‌ ആവശ്യപ്പെട്ടു. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ കര്‍ദിനാള്‍മാര്‍ക്കായി താന്‍ പ്രാര്‍ഥനാനിരതനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാനില്‍ നിന്നു െസെനിക ഹെലികോപ്‌ടറില്‍ അദ്ദേഹത്തെ റോമില്‍ നിന്ന്‌ 15 മിനിറ്റുമാത്രം യാത്രാ െദെര്‍ഘ്യമുള്ള വേനല്‍ക്കാല വസതിയായ കാസ്‌റ്റല്‍ ഗാന്‍ഡോല്‍ഫോയില്‍ ഇന്നലെ രാത്രി എട്ടുമണിക്ക്‌ എത്തിച്ചു. അവിടെയെത്തിയ വിശ്വാസികളോടും അഭ്യുദയകാംക്ഷികളോടും 15 മിനിറ്റ്‌ ചെലവഴിച്ചു.

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ ഇറ്റലിയിലെ കര്‍ദിനാള്‍ ടാര്‍സിസിയോ ബെര്‍ട്ടോണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിലെ െദെനംദിനകാര്യങ്ങള്‍ നിര്‍വഹിക്കും.
വിരമിച്ച ശേഷം റോമന്‍ പോപ്പ്‌ എമറിറ്റസ്‌ എന്ന്‌ അദ്ദേഹം അറിയപ്പെടും. പരിശുദ്ധ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്നതിനൊപ്പം ബെനഡിക്‌ട്‌ പതിനാറാമനെന്ന പേരും തുടര്‍ന്നും ഉപയോഗിക്കാം. യഥാര്‍ഥ പേരായ ജോസഫ്‌ റാറ്റ്‌സിംഗര്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടില്ലെന്ന്‌ വത്തിക്കാന്‍ വക്‌താവ്‌ അറിയിച്ചു.

ഫെബ്രുവരി 11നാണു ലോകത്തെ ഞെട്ടിച്ച്‌ ബെനഡിക്‌ട്‌ പതിനാറാമാന്‍ മാര്‍പാപ്പ രാജിപ്രഖ്യാപിച്ചത്‌. ജീവിച്ചിരിക്കേ ഒരു മാര്‍പാപ്പ രാജിവയ്‌ക്കുന്നത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായിരുന്നു. മാര്‍പാപ്പയെന്ന നിലയിലുള്ള കടമകള്‍ നിര്‍വഹിക്കാന്‍ അനാരോഗ്യം അനുവദിക്കുന്നില്ലെന്ന്‌ വ്യക്‌തമാക്കിയാണ്‌ അദ്ദേഹം രാജിവച്ചത്‌. മാര്‍പാപ്പ പദവിയിലിരിക്കേ അദ്ദേഹം സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ നിന്നു ബുധനാഴ്‌ച നടത്തിയ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം ശ്രവിക്കാന്‍ മൂന്നരലക്ഷം വിശ്വാസികളായിരുന്നു തടിച്ചുകൂടിയത്‌. കാറും കോളും നിറഞ്ഞ കടലും ഒപ്പം ശാന്തസുന്ദര ദിവസങ്ങളും എന്നാണ്‌ എട്ടുവര്‍ഷം നീണ്ട പാപ്പപദവിയെപ്പറ്റി അദ്ദേഹം പറഞ്ഞത്‌. പക്ഷേ, ഒരിക്കലും താന്‍ ഒറ്റപ്പെട്ടവനായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പുരോഹിതന്‍മാര്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന െലെംഗിക അരാജകത്വം കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ കാലമായിരുന്നു ബെനഡിക്‌ട്‌ പതിനാറാമന്‍ അധികാരത്തിലിരുന്നത്‌.

സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനകളും അപ്പസ്‌തോലിക കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ ജാലകപ്പടിയില്‍ നിന്ന്‌ ഇരുെകെകളും ഉയര്‍ത്തി വിശ്വാസികള്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞതും ഇനി വിശ്വാസമനസുകളില്‍ പവിത്രമായ സ്‌മരണകള്‍ മാത്രം.
12

11

10

9

8

7

6

2

3

4

5