എഴുപത്തിരണ്ടിലും പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തങ്കപ്പന്‍…കുലത്തൊഴിലിലെ കുലപതി.

1-web-thankappan-kuttaneithukaran

എരുമേലി: വാര്‍ധക്യത്തിന്റെ ആകുലതകള്‍ക്കും അവശതകള്‍ക്കുമിടയിലും പാരമ്പര്യത്തിന്റെ ഇഴപിരിയാതെ കുലത്തൊഴില്‍ ചെയ്യുകയാണ്‌ നെടുങ്കാവുവയല്‍ മുട്ടുമണ്ണില്‍ തങ്കപ്പന്‍. മുന്‍പ്‌ നെടുങ്കാവുവയല്‍ , ചതുപ്പ്‌ മേലകളിലെ മുപ്പത്തിരണ്ടോളം കുടുംബങ്ങള്‍ക്ക്‌ ജീവിത വൃത്തിയായിരുന്നു പരമ്പ്‌, കുട്ട, മുറം തുടങ്ങിയവയുടെ നിര്‍മ്മാണം. കാലത്തിന്റെ കുത്തൊഴുക്കില്‍ വല്ലംകുട്ടയും, ചോറ്റുകുട്ടയും, കയ്യാലക്കുട്ടയും, മീന്‍കുട്ടയുമൊക്കെ പ്ലാസ്‌റ്റിക്കിനും റബ്ബര്‍ കുട്ടകള്‍ക്കും വഴിമാറിയപ്പോള്‍ പാരമ്പര്യ തൊഴില്‍ ചെയ്‌തവരും വേറെ മേച്ചില്‍പുറങ്ങള്‍ തേടി.

ശബരിമല വനമേലകളില്‍ നിന്നും ശേരിച്ചിരുന്ന ഈറ്റയുടെ ലഭ്യത കുറവും, ലൈസന്‍സ്‌ ഉള്‍പ്പെടെയുള്ള നിബന്ധനകളും തൊഴില്‍ പ്രതിസന്ധിക്ക്‌ കാരണമായി. ഇടക്കാലത്ത്‌ നിര്‍മ്മാണ തൊഴിലാളിയായി വേഷമിട്ടെങ്കിലും പ്രായത്തിന്റെ അവശതകള്‍ പടികടന്നെത്തിയതോടെ പഴയ പാരമ്പര്യ തൊഴില്‍ ചെയ്യാന്‍ വീണ്ടും ഈറ്റ കയ്യിലെടുക്കുയായിരുന്നു തങ്കപ്പന്‍.

സ്വകാര്യ പുരയിടങ്ങളില്‍ വളരുന്ന ഈറ്റകള്‍ ശേരിച്ച്‌ ഭാര്യയുടെ സഹായത്തോടെ കുട്ടയും, വട്ടിയും മുറവും തയ്യാറാക്കുന്ന തങ്കപ്പന്റെ ഉല്‍പന്നങ്ങള്‍ക്ക്‌ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്‌. ഈറ്റ ലഭിക്കുന്നതിലെ തടസ്സങ്ങള്‍ ഇപ്പോളും തൊഴിലിന്‌ പ്രതിസന്ധി സൃഷ്‌ടിക്കുമ്പോളും പരമ്പരാഗതമായി കൈമാറി വന്ന തൊഴിലിനെ ജീവിത സായാഹ്‌നത്തിലും നെഞ്ചോടു ചേര്‍ക്കുകയാണ്‌ ഈ വയോധികന്‍.

2-web-thankappan-kutta-neithukaran

3-web-thankappan-kutta-neithukaran

LINKS