എസ്ബിഐ എടിഎം പ്രവർത്തിക്കുന്നില്ല

മുണ്ടക്കയം∙ പുത്തൻചന്തയിലെ എസ്ബിഐ എടിഎം പ്രവർത്തനരഹിതമായി. ഇടപാടുകാർ വലയുന്നു. എടിഎം തുറന്ന് പ്രവർത്തിക്കുവാൻ അതിവേഗ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പി.സി തോമസ് പാലക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ചാർലി കോശി ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫ് വടശേരി, ജോസ് നടൂപറമ്പിൽ, ജോസ് പറയപുപറമ്പിൽ, അജി വെട്ടുകല്ലാംകുഴി, ജോൺ പോൾ സെബാസ്റ്റ്യൻ, എം.ടി തോമസ്, അനിയാച്ചൻ മൈലപ്ര, സ്വരൂൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.