എസ്.ആര്‍.വി. എന്‍.എസ്.എസ്. സ്‌കൂള്‍ വാര്‍ഷികം

ചിറക്കടവ്: എസ്.ആര്‍.വി. എന്‍.എസ്.എസ്. വി.എച്ച്.എസ്.എസ്സിന്റെ 56-ാം വാര്‍ഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഇ.എസ്. മുരളീധരന്‍ നായര്‍ അധ്യക്ഷനായി. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം മറിയമ്മ ജോസഫും പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായരും കലാപരിപാടി ഉദ്ഘാടനം പഞ്ചായത്തംഗം ശ്രീലതാ രാജനും നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ആര്‍. വേണുഗോപാലന്‍ നായര്‍, പി.ജി. രാജീവ് കുമാര്‍, കെ.ആര്‍,അംബികാദേവി, സി,എസ്. ശ്രീകല, നന്ദുവിശ്വം, പി.കെ. സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.