എസ്. എം. 12 1

എസ്. എം. 12 1

ജെ…..

കരിക്കാട്ടൂര്‍ സെന്റര്‍-ചാരുവേലി റോഡ് തകര്‍ന്നു

മണിമല: ശബരിമല സീസണ്‍ ആരംഭിക്കുമ്പോള്‍ മണിമല ഭാഗത്തു നിന്നു വരുന്ന ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെ വാഹനം ഉള്‍പ്പെടെ എരുമേലിക്ക് പോകുന്ന പ്രധാന വഴികളില്‍ ഒന്നായ കരിക്കാട്ടൂര്‍-ചാരുവേലി റോഡ് തകര്‍ന്ന ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ ശബരിമല സീസണില്‍ പോലും റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. റോഡില്‍ പലഭാഗങ്ങളിലും ഒരടിയില്‍ കൂടുതല്‍ താഴ്ചയുള്ള നിരവധി കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. ചെറുവാഹനങ്ങള്‍ക്ക് ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കരാറുകാരന്‍ റോഡിന്റെ മെയിന്റനന്‍സിനായി റോഡില്‍ മെറ്റല്‍ ഇറക്കിയിരുന്നു. യഥാസമയം ടാര്‍ ലഭിക്കാതെ വന്നതോടെ പണികള്‍ നടത്തിയില്ല. ഇപ്പോള്‍ കരാര്‍ എടുത്ത തുകയ്ക്ക് റോഡുപണി നടത്തിയാല്‍ കരാറുകാരന് ലക്ഷങ്ങള്‍ നഷ്ടമാകും എന്നതിനാല്‍ പണി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇറക്കിയിട്ട മെറ്റല്‍ ശക്തമായ മഴയില്‍ റോഡിലൂടെ ഒഴുകിയും വാഹനങ്ങള്‍ കയറിയും അപകട ഭീഷണിയാകുന്നു. കരിക്കാട്ടൂര്‍ കുരിശിനു സമീപം റോഡിലെ കലുങ്കിന്റെ സ്ലാബ് തകര്‍ന്ന് കുഴി രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി. കൂടാതെ റോഡിന്റെ സംരക്ഷണ ഭിത്തികള്‍ പലസ്ഥലങ്ങളിലും ഇടിഞ്ഞു താഴ്ന്നു കിടക്കുകയാണ്. സര്‍വീസ് ബസുകളും സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ ദിവസേന നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

സംഘടന രൂപീകരിച്ചു

മണിമല: മണിമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടിപ്പര്‍ ഉടമകളും തൊഴിലാളികളും ചേര്‍ന്ന് ടിപ്പര്‍ ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ മണല്‍, കരിങ്കല്ല്, മണ്ണ് എന്നിവയുടെ ലഭ്യതക്കുറവു മൂലവും ഡീസല്‍, ടയര്‍, ഇന്‍ഷുറന്‍സ് പ്രീമിയം, റോഡ് ടാക്‌സ് എന്നിവയിലുണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധനവ് മൂലവും ഈ മേഖലയിലുണ്ടായിരിക്കുന്ന അതിരൂക്ഷമായ തൊഴില്‍ മാന്ദ്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി റോയിസ് കടന്തോട്ട് (പ്രസിഡന്റ്), സുധാകരക്കുറുപ്പ് സി (വൈസ് പ്രസിഡന്റ്), സോമശേഖരന്‍ നായര്‍ (സെക്രട്ടറി), സുരേഷ് കുമാര്‍ കെ. (ജോ. സെക്രട്ടറി), ജോമോന്‍ കോയിപ്പുറം (ട്രഷറര്‍) എന്നിവരെയും ഒന്‍പതംഗ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

ജയ്‌സല്‍ താനൂരിനും, എം. കോം. നജീബിനും സീകരണം നാളെ

കാഞ്ഞിരപ്പള്ളി: പ്രകൃതി ക്ഷോഭത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളി ജയ്‌സല്‍ താനൂരിനും ഐ. എന്‍. എല്‍. സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുത്ത എം. കോം. നജീബിനും സീകരണം നല്‍കും. നാളെ വൈകിട്ട് നാലിന് പേട്ടക്കവലയില്‍ നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഐ. എന്‍. എല്‍. ജില്ലാ പ്രസിഡന്റ് എന്തയാര്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ സെക്രട്ടറി റഫീക് പട്ടാരുപറമ്പില്‍, ജില്ലാ പ്രസിഡന്റ് എന്തയാര്‍ റഹ്മാന്‍, കെ. പി. അബ്ദുല്‍ സലാം, നിസാര്‍ ചക്കാലയില്‍, മുഹമ്മദ് റാഫി, ജലാല്‍ പട്ടുപ്പാറ, എം. കോം നജീബ്, നൗഫല്‍ ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

വിവാഹ ഒരുക്ക ധ്യാനം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്തലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക ധ്യാനം അണക്കര പി. എ. സിയില്‍ 25, 26, 27 തീയതികളിലും, നവംബര്‍ 22, 23, 24 തീയതികളിലും, നവംബര്‍ 5, 6, 7 തീയതികളില്‍ പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്റിലും നടത്തും. നാളെയും, 13 നും പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍ കൗണ്‍സിലിങ് കോഴ്‌സും നടത്തും.

കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്

ആനക്കല്ല്: ആനക്കല്ല് കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 1.45ന് ആനക്കല്ല് സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടത്തും. ഇതോടനുബന്ധിച്ച് പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോ. വി. പി. ഗംഗാധരന്‍ നയിക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക്: 9447601024.

(പടം അടിക്കുറിപ്പ്)

ആധാരം എഴുത്ത് അസോസിയേഷന്‍

ആധാരം എഴുത്ത് അസോസിയേഷന്‍ എരുമേലി യൂണിറ്റ് വാര്‍ഷികം പി. സി. ജോര്‍ജ് എം. എല്‍. എ. ഉദ്ഘാടനം ചെയ്യുന്നു.

(പടം അടിക്കുറിപ്പ്)

ക്യാമ്പ് ലയണ്‍സ് വാഴൂര്‍

വാഴൂര്‍ ലയണ്‍സ് €ബും ബ്ലഡ് ഡൊണേറ്റ് കേരള കോട്ടയം യൂണിറ്റും എച്ച്. ഡി. എഫ്. സി. ബാങ്കും സംയുക്തമായി വാഴൂര്‍ എന്‍. എസ്. എസ്. കോളജില്‍ നടത്തിയ രക്തദാന ക്യാമ്പ്.

എസ്. എം. 12 2

ജെ…..

കൂട്ടിക്കല്‍ ചപ്പാത്ത് പാലത്തിലെ അപകട ഭീഷണി;
മനുഷ്യാവകാശ കമ്മീഷന്‍ നടപടികളിലേക്ക്

മുണ്ടക്കയം: കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി
ഡൊമിനിക് ആവശ്യപ്പെട്ടു. കൊക്കയാര്‍, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ 26 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംങില്‍ പരിഗണിക്കും. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് ചപ്പാത്ത് പാലത്തിന്റെ ഭിത്തികളും കൈവരികളും തകര്‍ന്നത്. നാരകംപുഴ, കൊക്കയാര്‍, വെംബ്ലി, കുറ്റിപ്ലാങ്ങാട്, ഉറുമ്പിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കുള്ള ഗതാഗത മാര്‍ഗമാണ് ചപ്പാത്ത് പാലം. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാലം അപകട ഭീഷണിയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടിക്കല്‍ സ്വദേശി ഷാന്‍ പി. ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി.

41 മണിക്കൂര്‍ ഉപവാസം

എരുമേലി: ശബരിമല ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാര്‍ട്ടി കിസാന്‍ സെല്‍ സംസ്ഥാന പ്രസിഡന്റ് അജിത് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ 41 മണിക്കൂര്‍ ഉപവാസം ഇന്നു രാവിലെ പത്തു മുതല്‍ ആരംഭിക്കും. മംഗളദേവീ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സുകുമാരി ദേവി ഉദ്ഘാടനം ചെയ്യും.

സെക്രട്ടറി കോണ്‍ഫറന്‍സ് ഇന്ന്

മുണ്ടക്കയം: എസ്. എന്‍. ഡി. പി. യോഗം ഹൈറേഞ്ച് യൂണിയന്‍ നടത്തി വരുന്ന ശാഖാ സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് യൂണിയന്‍ ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അഡ്വ. പി. ജീരാജ് അറിയിച്ചു.

വിവാഹിതരായി……

കാഞ്ഞിരപ്പള്ളി: പാറയ്ക്കല്‍ പരേതനായ മജീദ് മുഹമ്മദാലിയുടെയും റസീനായുടെയും മകന്‍ അഫ്‌സര്‍ ബിന്‍ മജീദും തിരുവനന്തപുരം ആറളുംമൂട് പെരുവിളാകം സാനാ നിവാസില്‍ പി. സലീമിന്റെയും നസീമയുടെയും മകള്‍ അഫ്‌സാനായും വിവാഹിതരായി.

കാഞ്ഞിരപ്പള്ളി: പാറയ്ക്കല്‍ പരേതനായ മജീദ് മുഹമ്മദാലിയുടേയും റസീനായുടേയും മകന്‍ ആഷ്‌കര്‍ ബിന്‍ മജീദും ആലപ്പുഴ ചാരുംമൂട് ചുനക്കര സൗത്തില്‍ നെടിയവിളയില്‍ ഷെഫ്‌ന നിവാസില്‍ ഹാഷിംഹമീദിന്റെയും ഷൈലജയുടെയും മകള്‍ ഷെഫ്‌നായും വിവാഹിതരായി.

എസ്. എം. 12 3

ജെ…..

വില തകര്‍ച്ച: കര്‍ഷകര്‍ കടക്കെണിയില്‍

ംംം കോരുത്തോട്ടിലെ കര്‍ഷകന്റെ ആത്മഹത്യയ്ക്കു പിന്നില്‍ കടബാധ്യത

മുണ്ടക്കയം: കാര്‍ഷിക മേഖലയിലെ വില തകര്‍ച്ച കര്‍ഷകര്‍ കടക്കെണിയില്‍. ആശ്വസമാകേണ്ട പൊതു മേഖല ബാങ്കുകള്‍ കര്‍ഷകരെ കൊള്ളയടിക്കുന്നതായും ആരോപണം. ഏതാനം നാളുകള്‍ക്ക് മുന്‍പുണ്ടായ മഴകെടുതിയാണ് കാര്‍ഷികമേഖലയെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചത്. ലക്ഷങ്ങള്‍ മുടക്കി കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും മഴകെടുതിയും ഇരുട്ടടിയായി. പകുതി വിളവെത്തിയ ഏക്കറുക്കണക്കിന് സ്ഥലത്തെ കപ്പ, വാഴ അടക്കമുള്ള കൃഷികള്‍ ശക്തമായ കാറ്റിലും മഴയിലും നശിച്ചു. സ്ഥലം പട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. മിക്ക കര്‍ഷകരും പൊതുമേഖല ബാങ്കുള്‍ മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പ എടുത്ത് കൃഷി ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞതോടെ വായ്പ തുക തിരിച്ചടക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. റബര്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി കുടുംബങ്ങളെ പ്രതിസന്ധിയില്‍ ആഴ്ത്തിയിരിക്കുന്നു. വിലയിടിവ് മൂലം വിഷമത്തിലായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍ക്കുന്ന സബ്‌സിഡി തുക ലഭിക്കാന്‍ വൈകുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു. ഇതിനിടയില്‍ വായ്പ എടുത്ത കര്‍ഷകരുടെ മുതലും പലിശയും ആവശ്യപെട്ട് പല ബാങ്കുകളും നോട്ടീസ് അയച്ചു തുടങ്ങി. സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പല ബാങ്കുകളും ഇത് മുഖവിലക്കെടുക്കാതെ കര്‍ഷകരെ ഭീഷണിപെടുത്തുന്നതായും ആരോപണമുയരുന്നു. കഴിഞ്ഞ ദിവസം കോരുത്തോട്ടില്‍ വായ്പ തുക തിരിച്ചടക്കാന്‍ കഴിയാതെ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. റബര്‍ കര്‍ഷകനായിരുന്ന ഇയാള്‍ കോരുത്തോട്ടിലെ സഹകരണ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ കാലവധി കഴിഞ്ഞതോടെ ബാങ്ക് അധികൃതര്‍ വായ്പ തുക തിരിച്ചടയ്ക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. കുടുംബത്തിന്റെ നിത്യ ചിലവുകള്‍ മക്കളുടെ വിദ്യാഭ്യാസ, കാര്യങ്ങള്‍ എല്ലാം കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരുടെ ജീവിതം ദിനംപ്രതി കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

എസ്. എം. 12 4

ജനറല്‍…

(പടം)

വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു

മുക്കൂട്ടുതറ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടയില്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു. എലിവാലിക്കര ഈസ്റ്റില്‍ പള്ളിതാഴത്ത് ഷാല്‍ കുമാറിന്റെ മകന്‍ അക്ഷയ് (2) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മുത്തശ്ശന്‍ ജനാര്‍ദ്ദനോടൊപ്പം ഇരുന്ന് കളിക്കുന്നതിനിടയില്‍ കൈയിലിരുന്ന പാവ മുറ്റത്ത് വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീഴുകയായിരുന്നു. പാവയെ എടുക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ അക്ഷയ് ബക്കറ്റിലേക്ക് തലകീഴായി വീണു. ഉടന്‍ തന്നെ കുട്ടിയെ മുക്കുട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: അശ്വതി. സഹോദരി: അക്ഷയ.