എൻഎസ്എസ് വ്യാപാര സമുച്ചയം തുറന്നു

പൊൻകുന്നം ∙ ചിറക്കടവ് സെന്റർ 271–ാം എൻഎസ്എസ് കരയോഗം പുതുതായി നിർമിച്ച വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനം എൻഎസ്എസ് നായകസഭാംഗം എം.എസ്.മോഹൻ നിർവഹിച്ചു. കുടുംബമേള എൻ.ജയരാജ് എംഎൽഎയും നവീകരിച്ച കരയോഗം ഹാളിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാറും നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.

മുതിർന്ന കരയോഗ അംഗം രാഘവൻ നായരെ ചടങ്ങിൽ ആദരിച്ചു. പി.ജി.സാബു, ഇ.ആർ.ഗോപാലകൃഷ്ണ പണിക്കർ, എം.കെ.അനിൽകുമാർ, കെ.എം.ലീലാമണിയമ്മ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃകോടതി ജഡ്ജി പി.സതീഷ് ചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി.