എ​ടി​എ​മ്മി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​യാ​ളു​ടെ പ​ഴ്സും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്തു :

എ​ലി​ക്കു​ളം: പി​പി റോ​ഡി​ൽ ഏ​ഴാം​മൈ​ലി​ൽ എ​ടി​എം കൗ​ണ്ട​റി​നു മു​മ്പി​ൽ ബൈ​ക്കി​ലെ​ത്തി​യ​വ​ർ യു​വാ​വി​ന്‍റെ പ​ഴ്‌​സ് ത​ട്ടി​യെ​ടു​ത്തു.
പ​ണം പി​ൻ​വ​ലി​ച്ച് പു​റ​ത്തി​റ​ങ്ങി​യ എ​ലി​ക്കു​ളം ജെ.​ജെ. റ​ബേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി സെ​ബി​ന്‍റെ പ​ഴ്‌​സാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ത​ട്ടി​പ്പ​റി​ച്ച​ത്. എ​ടി​എ​മ്മി​ൽ നി​ന്നെ​ടു​ത്ത പ​തി​നാ​യി​രം രൂ​പ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലി​ട്ടി​രു​ന്ന​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ടി​ല്ല. പ​ഴ്‌​സി​ലു​ണ്ടാ​യി​രു​ന്ന ആ​യി​രം രൂ​പ​യും രേ​ഖ​ക​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പൈ​ക ഏ​ഴാം​മൈ​ൽ ക​വ​ല​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​നു മു​മ്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു സം​ഭ​വം.

സെ​ബി​ൻ ത​ന്‍റെ സ്‌​കൂ​ട്ട​റി​നു സ​മീ​പം നി​ന്ന് പ​ഴ്‌​സി​ലേ​ക്ക് എ​ടി​എം കാ​ർ​ഡ് വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ പ​ഴ്‌​സ് ത​ട്ടി​പ്പ​റി​ച്ച​ത്. ഇ​വ​ർ പാ​ലാ ദി​ശ​യി​ലേ​ക്ക് ര​ക്ഷ​പ്പെട്ടു. സെ​ബി​ൻ പ​ഴ്‌​സി​നൊ​പ്പം കൈ​യി​ൽ പി​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും ന​ഷ്ട​പ്പെ​ട്ടു.
പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു. റോ​ഡ​രി​കി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​ട്ടി​പ്പു​കാ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.