എ​ന്‍​എ​സ്എ​സ് സം​സ്‌​കാ​ര സ​മ​ന്വ​യ​ത്തി​ന്‍റെ മാ​തൃ​ക

മു​ണ്ട​ക്ക​യം: സാം​സ്‌​കാ​രി​ക​മാ​യ ബ​ഹു​സ്വ​ര​ത​യു​ടെ സ​മ​ന്വ​യ​മാ​ണ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം എ​ന്ന് ഇ.​എ​സ്. ബി​ജി​മോ​ള്‍ എം​എ​ല്‍​എ. മു​ണ്ട​ക്ക​യം മു​രി​ക്കും​വ​യ​ല്‍ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ല്‍ ന​ട​ന്നു വ​രു​ന്ന പ്രീ ​റി​പ്പ​ബ്‌​ളി​ക് ദി​ന പ​രേ​ഡ് ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്‌​കാ​രി​ക സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും നി​ല​നി​ര്‍​ത്തു​വാ​ന്‍ എ​ന്‍​എ​സ്എ​സ് പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ ക​ലാ​ല​യ​ങ്ങ​ളി​ല്‍ അ​നി​വാ​ര്യ​മാ​ണ​ന്നും എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. എം.​എ​സ്. വി​ശ്വം​ഭ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ന്‍​എ​സ്എ​സ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജി.​പി. സ​ജി​ത്ബാ​ബു, ക്യാ​മ്പ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ജി. ഹ​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.