എ​രു​മേ​ലി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു‌: സം​സ്ക​ര​ണം നി​ല​ച്ചു

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ൺ മു​ൻ​നി​ർ​ത്തി പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി സം​സ്ക​ര​ണം നി​ർ​ത്തി​വെ​ച്ച​തോ​ടെ ഒ​രാ​ഴ്ച​യാ​യി ടൗ​ണി​ൽ മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​മ്പാ​രം. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി നി​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക.

ക​മു​കി​ൻ​കു​ഴി ജൈ​വ സം​സ്ക​ര​ണ യൂ​ണി​റ്റി​ൽ തു​മ്പൂ​ർ​മു​ഴി മോ​ഡ​ൽ സം​സ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി പ​ണി​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​വി​ടേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്നി​ല്ല. പ്ലാ​ന്‍റ് ത​ക​ർ​ന്നു വീ​ണ കൊ​ടി​ത്തോ​ട്ടം റോ​ഡ​രി​കി​ലെ യൂ​ണി​റ്റി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ പു​തി​യ ഇ​ൻ​സി​നേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ണി​ക​ൾ തു​ട​ങ്ങി. ഇ​തോ​ടെ ഇ​വി​ടേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. എ​സ്. കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.
ബ​ദ​ൽ സം​വി​ധാ​ന​മാ​കു​ന്ന​തുവ​രെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​മി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ മൂ​ലം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്. ടൗ​ണി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ നി​റ​ഞ്ഞുക​ഴി​ഞ്ഞു. മൂ​ക്ക് പൊ​ത്തി​യാ​ണ് സ​ഞ്ച​രി​ക്കാ​നാ​വു​ക.

ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു

എ​രു​മേ​ലി : സ്വ​ന്ത​മാ​യി മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി പ​ഞ്ചാ​യ​ത്ത്‌ ലൈ​സ​ൻ​സ് എ​ടു​ത്ത വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഇ​നി നീ​ക്കം ചെ​യ്ത് സം​സ്ക​രി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി. ചി​ല വ്യാ​പാ​ര ശാ​ല​ക​ളി​ൽ നി​ന്നു വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ലി​ടു​ക​യാ​ണെ​ന്ന് മെം​ബ​ർ കെ.ആ​ർ. അ​ജേ​ഷ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് ആ​ദ്യ​പ​ടി​യാ​യി നോ​ട്ടീ​സ് ന​ൽ​കും. തു​ട​ർ​ന്നും ആ​വ​ർ​ത്തി​ച്ചാ​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ചീ​ഞ്ഞ​ളി​ഞ്ഞ പ​ച്ച​ക്ക​റി, മാം​സാ​വ​ശി​ഷ്‌​ട​ങ്ങ​ൾ, കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ​യും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ നി​റ​ച്ച മാ​ലി​ന്യ​ങ്ങ​ളും ഉ​ൾപ്പെടെ എ​ല്ലാ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളും റോ​ഡ​രി​കി​ൽ ത​ള്ളു​ക​യാ​ണ് പ​ല​രും. വേ​ർ​തി​രി​ച്ച് സം​സ്ക​ര​ണം ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​യാ​ത്ത​വി​ധ​മാ​ണ് മാ​ലി​ന്യ​ങ്ങ​ളി​ടു​ന്ന​തെ​ന്ന് ഭ​ര​ണ​സ​മി​തി പ​റ​യു​ന്നു.