എ​രു​മേ​ലി – ക​ണ​മ​ല റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 16 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

എ​രു​മേ​ലി : എ​രു​മേ​ലി – ക​ണ​മ​ല റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 16.5 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​സി. ജോ​ര്‍​ജ്എം​എ​ല്‍​എ അ​റി​യി​ച്ചു. നി​ല​വി​ല്‍ ഹൈ​വേ​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഈ ​മേ​ഖ​ല​യി​ലെ എ​രു​മേ​ലി ടൗ​ണ്‍ മു​ത​ല്‍ ക​രി​ങ്ക​ല്ലും​മു​ഴി, മു​ക്കൂ​ട്ടു​ത​റ ടൗ​ണ്‍ വ​ഴി ക​ണ​മ​ല പാ​ലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എ​ട്ടു മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി​എം ആ​ന്‍​ഡ് ബി​സി ടാ​റിം​ഗ്, ക​ലു​ങ്കു​ക​ളു​ടെ ന​വീ​ക​ര​ണം, സൈ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ല്‍ ക​രി​ങ്ക​ലും​മു​ഴി വ​രെ ഫു​ട്പാ​ത്ത് ന​വീ​ക​ര​ണം, പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഴി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ന​ല്കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം മു​ത​ല്‍ ക​ണ​മ​ല വ​ഴി ഭ​ര​ണി​ക്കാ​വ് വ​രെ​യു​ള്ള നാ​ഷ​ണ​ല്‍ ഹൈ​വേ നാ​ലു വ​രി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഇ​പ്പോ​ള്‍ 16.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.