എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡി​ലെ കാ​മ​റദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മം

കോ​​ട്ട​​യം: ജെ​​സ്ന തി​​രോ​​ധാ​​ന അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പ​​ത്തെ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കും. കാ​​മ​​റ​​യി​​ൽ​​നി​​ന്നു മാ​​ഞ്ഞു​​പോ​​യ ദൃ​​ശ്യ​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​നാ​​യാ​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ സൂ​​ച​​ന ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ പ്ര​​തീ​​ക്ഷ.

മു​​ണ്ട​​ക്ക​​യം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ ക​​ട​​ക​​ളി​​ൽ​​നി​​ന്നു​​ള്ള കാ​​മ​​റ​​ക​​ളും സൈ​​ബ​​ർ സെ​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കും. മാ​​ർ​​ച്ച് 22നു ​​മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​നു പു​​റ​​പ്പെ​​ട്ട ജെ​​സ്ന 10ന് ​​എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ എ​​ത്തി​​യ​​താ​​യാ​​ണ് പോ​​ലീ​​സി​​നു വി​​വ​​ര​​മു​​ള്ള​​ത്.

ഒ​​രാ​​ഴ്ച മാ​​ത്രം ചി​​ത്ര​​ങ്ങ​​ൾ സൂ​​ക്ഷി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള കാ​​മ​​റ​​ക​​ളാ​​ണു മു​​ണ്ട​​ക്ക​​യം, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ക​​ട​​ക​​ളി​​ലു​​ള്ള​​ത്. മാ​​ഞ്ഞു​​പോ​​യ ചി​​ത്ര​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള ഹൈ​​ടെ​​ക് വി​​ദ്യ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി തെ​​ളി​​വു ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് പോ​​ലീ​​സ്. മു​​ണ്ട​​ക്ക​​യം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ ര​​ണ്ടു സി​​സി​​ടി​​വി കാ​​മ​​റാ ദൃ​​ശ്യ​​ങ്ങ​​ൾ മു​​ൻ​​പ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പോ​​ലീ​​സ് സൈ​​ബ​​ർ സെ​​ൽ വീ​​ണ്ടെ​​ടു​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല.

എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ൻ​​ഡി​​നു മു​​ന്നി​​ലെ ഷൂ ​​ക​​ട​​യി​​ലേ​​തു​​ൾ​​പ്പെ​​ടെ കാ​​മ​​റ​​ക​​ൾ ഹൈ​​ദ​​രാ​​ബാ​​ദി​​ലെ സാ​​ങ്കേ​​തി​​ക സ്ഥാ​​പ​​ന​​ത്തി​​ലെ​​ത്തി​​ച്ചു ചി​​ത്ര​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​നാ​​ണ് ശ്ര​​മം. മു​​ണ്ട​​ക്ക​​യം ബ​​സ്റ്റ് സ്റ്റാ​​ൻ​​ഡ് ജം​​ഗ്ഷ​​നി​​ൽ സെ​​ന്‍റ് തോ​​മ​​സ് ടെ​​ക്സ്റ്റൈ​​ൽ​​സി​​ലെ സി​​സി​​ടി​​വി​​യി​​ൽ പ​​തി​​ഞ്ഞ ചി​​ത്ര​​ത്തി​​ൽ കാ​​ണു​​ന്ന പെ​​ണ്‍​കു​​ട്ടി ജെ​​സ്ന​​യോ​​ട് രൂ​​പ​​സാ​​ദൃ​​ശ്യ​​മു​​ള്ള പെ​​ൺ​​കു​​ട്ടി​​യാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞു.
ടെ​​ക്സ്റ്റൈ​​ൽ​​സി​​ലെ കാ​​മ​​റ മാ​​ർ​​ച്ച് 24ന് ​​ഇ​​ടി​​മി​​ന്ന​​ലേ​​റ്റ് നി​​ശ്ച​​ല​​മാ​​യ​​തി​​നാ​​ൽ കേ​​ടു​​പാ​​ടു​​തീ​​ർ​​ത്ത​​പ്പോ​​ൾ ആ ​​ദി​​വ​​സ​​ങ്ങ​​ളെ ചി​​ത്ര​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​നാ​​യി​​രു​​ന്നു. ഈ ​​ദൃ​​ശ്യ​​ങ്ങ​​ളി​​ലാ​​ണു മാ​​ർ​​ച്ച് 22ന് ​​രാ​​വി​​ലെ 11.30നു ​​മു​​ണ്ട​​ക്ക​​യം സ്റ്റാ​​ൻ​​ഡി​​ൽ ജെ​​സ്ന​​യോ​​ടു സാ​​മ്യം തോ​​ന്നി​​ക്കു​​ന്ന യു​​വ​​തി ജീ​​ൻ​​സ് ധ​​രി​​ച്ച് ര​​ണ്ടു ബാ​​ഗു​​ക​​ളു​​മാ​​യി ന​​ട​​ന്നു​​വ​​രു​​ന്ന​​ത് വീ​​ഡി​​യോ​​യി​​ൽ കാ​​ണു​​ന്ന​​ത്. വീ​​ട്ടി​​ൽ​​നി​​ന്നു ചെ​​റി​​യൊ​​രു ബാ​​ഗു​​മാ​​യാ​​ണ് ജെ​​സ്ന പു​​റ​​പ്പെ​​ട്ട​​തെ​​ന്ന് അ​​വ​​സാ​​നം ക​​ണ്ട​​വ​​ർ മൊ​​ഴി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

കാ​​മ​​റ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നൊ​​പ്പം ജെ​​സ്ന​​യു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ഫോ​​ണ്‍ കോ​​ളു​​ക​​ളും മെ​​സേ​​ജു​​ക​​ളും സൈ​​ബ​​ർ സെ​​ൽ വീ​​ണ്ടെ​​ടു​​ത്ത് പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്.