എ​രു​മേ​ലി സ്വ​ദേ​ശി​യെ റോ​ൾ മോ​ഡ​ലാ​ക്കി ലോ​ക്ക് ഡൗ​ണി​ൽ ദേ​ശീ​യ ചാ​ന​ൽ

മു​ക്കൂ​ട്ടു​ത​റ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് റോ​ൾ മോ​ഡ​ലാ​യി ദേ​ശീ​യ ചാ​ന​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള കാ​ക്ക​നാ​ട്ട് കെ.​ജെ. ജോ​സ​ഫി​നെ. ക​രാ​ട്ടെ​യി​ൽ അ​ധ്യാ​പ​ക​നാ​യി ഡോ​ക്ട​റേ​റ്റ് നേ​ടി​യ ജോ​സ​ഫ് അ​റി​യ​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​ൻ ബ്രൂ​സ്‌​ലി എ​ന്നാ​ണ്. 

ഉ​രു​ക്ക് ക​ന്പി കൈ​കൊ​ണ്ട​ടി​ച്ച് ഒ​ടി​ച്ചും ഒ​രു മി​നി​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​ഷ്അ​പ് എ​ടു​ത്തും റി​ക്കാ​ർ​ഡ് ജേ​താ​വാ​ണ് ജോ​സ​ഫ്. ഹി​സ്റ്റ​റി ടി​വി ചാ​ന​ൽ ലോ​ക്ക്ഡൗ​ണ്‍ മു​ൻ​നി​ർ​ത്തി ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി സം​ഘ​ടി​പ്പി​ച്ച പു​ഷ്അ​പ് ച​ല​ഞ്ചി​ലാ​ണ് കെ.​ജെ. ജോ​സ​ഫ് മോ​ഡ​ൽ ആ​യ​ത്. ഒ​രു മി​നി​റ്റി​ൽ 82 പു​ഷ്അ​പ് ആ​ണ് ജോ​സ​ഫി​ന്‍റെ റി​ക്കാ​ർ​ഡ്. ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച ച​ല​ഞ്ച് ഒ​രു മി​നി​റ്റി​ൽ 30 പു​ഷ്അ​പ് ആ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് സ​മൂ​ഹ​ത്തി​ന് മോ​ട്ടി​വേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ച​ല​ഞ്ചി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. 

അ​ന്പ​തു​കാ​ര​നാ​യ ജോ​സ​ഫി​ന് വ​ർ​ഷ​ങ്ങ​ളാ​യി ശ​രീ​ര​ഭാ​രം 45 കി​ലോ​ഗ്രാ​മാ​ണ്. പ​ച്ച​വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കൂ. മ​ത്സ്യം, മാം​സം, മു​ട്ട, മ​ധു​രം, ഉ​പ്പ് ഇ​വ​യൊ​ന്നും ഭ​ക്ഷ​ണ​ത്തി​ലി​ല്ല. ഭാ​ര്യ ജി​നു​വും മ​ക്ക​ൾ അ​ബി​ത മ​രി​യ​യും അ​ലോ​ണ അ​ന്ന​യും ക​രാ​ട്ടെ അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.