എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത: ക​ർ​ഷ​ക​ർ​ക്ക് അം​ഗ​ത്വം

എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ത​ളി​ർ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക​സം​ഘം ആ​രം​ഭി​ക്കു​ന്ന എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യി​ൽ ക​ർ​ഷ​ക​ർ​ക്ക് അം​ഗ​ത്വം ന​ൽ​കു​ന്നു. പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ത​ളി​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നു 17 മു​ത​ൽ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും. 150 രൂ​പ അം​ഗ​ത്വ ഫീ​സ്, വാ​ർ​ഷി​ക വ​രി​സം​ഖ്യ 50 എ​ന്നി​ങ്ങ​നെ 200 രൂ​പ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. കു​രു​വി​ക്കൂ​ട് കേ​ന്ദ്രീ​ക​രി​ച്ച് ജൂ​ണ്‍ 30ന് ​പ​ര​സ്യ ലേ​ല​ച്ച​ന്ത ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി.

എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലു​മാ​കും ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ക. വി​ഷ​ര​ഹി​ത നാ​ട​ൻ ഉ​ത്പന്ന​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് ഇ​തു​വ​ഴി ക​ഴി​യും.ആ​ലോ​ച​നാ​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ളി​ർ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള കു​ന്നേ​ൽ, കൃ​ഷി ഓ​ഫീ​സ​ർ നി​സ ല​ത്തീ​ഫ്, മെം​ബ​ർ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ്, ക​ർ​ഷ​ക, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.