എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് 12.4 കോ​ടിയു​ടെ ബ​ജ​റ്റ്

കൂ​രാ​ലി: എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 12.40 കോ​ടി രൂ​പ വ​ര​വും 11.43 കോ​ടി രൂ​പ ചെ​ല​വും 98 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​പി.​സു​മം​ഗ​ലാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു‌ ടി. ​ആ​നി​ത്തോ​ട്ട​മാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

ഭ​വ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി 62.3 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യു​ള്‍​പ്പെ​ട്ട ഉ​ത്പ്പാ​ദ​ന മേ​ഖ​ല​യ്ക്കാ​യി 45 ല​ക്ഷം രൂ​പ നീ​ക്കിവച്ചു. ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് 85 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍ പ്ര​കാ​രം ബ​ജ​റ്റ് വ​ര്‍​ഷ​ത്തി​ല്‍ 45 ല​ക്ഷം രൂ​പ മാ​റ്റി​വച്ചി​ട്ടു​ണ്ട്. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ര്‍​ന്ന് വെ​ള്ളാ​ങ്കാ​വ് കു​ളം ന​വീ​ക​രി​ക്കു​ന്ന​തി​ന് പ​ത്തു ല​ക്ഷം രൂ​പ​യും കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗി​ന് 16 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തെ കു​ടി​ശി​ക അ​ട​ക്കം 80 ല​ക്ഷ​ത്തോ​ളം രൂ​പ നി​കു​തി വ​രു​മാ​ന​മാ​യി സ​മാ​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും ബ​ജ​റ്റി​ല്‍ പ​റ​യു​ന്നു.