എ​ലി​ക്കു​ളത്ത് അ​വി​ശ്വാ​സ​ത്തി​നൊ​രു​ങ്ങി യു​ഡി​എ​ഫ്

കൂ​രാ​ലി: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കെ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യ​വു​മാ​യി യു​ഡി​എ​ഫ്. ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്തു​ന​ൽ​കി. 13ന് ​അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കും.

ഒ​ന്പ​തു​പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ലേ അ​വി​ശ്വാ​സം വി​ജ​യി​ക്കൂ. 16 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ നി​ല​വി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഏ​ഴ് അം​ഗ​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് ര​ണ്ടം​ഗ​ങ്ങ​ളും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം കൈ​യാ​ളി​യ​ത്. സി​പി​എ​മ്മി​ലെ എം.​പി. സു​മം​ഗ​ലാ​ദേ​വി​യാ​ണ് പ്ര​സി​ഡ​ന്‍റ്.

എ​ൽ​ഡി​എ​ഫി​ൽ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​രു​ടെ പി​ന്തു​ണ​യോ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ അ​വി​ശ്വാ​സ​ത്തി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യു ആ​നി​ത്തോ​ട്ടം ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ​ല ന​ട​പ​ടി​ക​ളി​ലും അ​സം​തൃ​പ്തി​യു​ള്ള​യാ​ളാ​ണ്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ടു മു​ന്ന​ണി​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ള്ള​യാ​ളാ​ണ്. ഇ​വ​രു​ടെ നി​ല​പാ​ടു​ക​ൾ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ത​ന​തു​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കേ​ണ്ട പ​ണം ഇ​തി​നെ​ടു​ക്കാ​തെ മ​റ്റ് ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്നു വൈ​സ്പ്ര​സി​ഡ​ന്‍റ്. ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫും സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രാ​യി​രു​ന്നു.

ക​രി​മ്പു​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​യെ​ങ്കി​ലും റ​ദ്ദാ​ക്കി​യ​തി​ലും വൈ​സ്പ്ര​സി​ഡ​ന്‍റ് വി​രു​ദ്ധ​നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള​കോ​ൺ​ഗ്ര​സ്(​സെ​ക്കു​ല​ർ) അം​ഗ​മാ​യി​രു​ന്ന മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ചി​രു​ന്നു. പാ​ർ​ട്ടി മു​ന്ന​ണി വി​ട്ട​പ്പോ​ഴും പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​ത്യൂ​സ് പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ താ​ൻ ജ​ന​പ​ക്ഷ​ത്തി​ന്‍റെ അം​ഗ​മാ​ണെ​ന്നാ​ണ് മാ​ത്യൂ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.